ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത ദലിത് സഹോദരിമാ രെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. പെണ്‍കുട്ടികളെ ക്രൂര മായി ബലാത്സംഗം ചെയ്ത ശേഷം കൊന്ന് കെട്ടിതൂ ക്കിയതാണെന്ന് ലഖിംപൂര്‍ഖേരി എസ് പി സഞ്ജീവ് സുമന്‍ മാധ്യമങ്ങളോട് പറഞ്ഞു
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത ദലിത് സഹോദരിമാരെ തൂ ങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊ ലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. പെണ്‍കുട്ടി കളെ ക്രൂരമായി ബലാ ത്സംഗം ചെയ്ത ശേഷം കൊന്ന് കെട്ടിതൂക്കിയതാണെന്ന് ലഖിംപൂര്‍ഖേരി എസ് പി സഞ്ജീവ് സുമന്‍ മാധ്യമങ്ങ ളോട് പറഞ്ഞു. സംഭ വവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയടക്കം ആറ് പേര്‍ അറ സ്റ്റിലായതായും പോലീസ് പറഞ്ഞു. പോക്സോ വകുപ്പ് അടക്കം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തതായും പൊ ലീസ് അറിയിച്ചു.
ഛോട്ടു, ജുനൈദ്, സൊഹൈല്‍, ഹഫീസ്, ആരിഫ്, കരീമുദ്ദീന്‍ എന്നിവരാ ണ് അറസ്റ്റിലായത്. പെണ്‍കുട്ടികളുടെ അയല്‍വാസികളായ ഛോട്ടുവാണ് സുഹൃത്തുക്കളായ ജു നൈദ്, സൊഹൈല്‍, ഹഫീസുള്‍ എന്നിവരെ പെ ണ്‍കുട്ടികള്‍ക്ക് പരിചയപ്പെടുത്തിയത്. സൗഹൃദം പുലര്‍ത്തി ഇവര്‍ മൂന്നു പേരും ചേര്‍ന്ന് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തു.
പതിനഞ്ചും പതിനേഴും വയസുള്ള പെണ്‍കുട്ടികളെയാണ് വീടിന് സമീപ ത്തെ കരിമ്പിന്‍ തോട്ടത്തിലെ മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടികളെ ബലാ ത്സംഗം ചെയ്ത് കൊന്നതാണെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു.
അയല്‍ ഗ്രാമത്തിലെ മൂന്ന് പേര്‍ വീട്ടിലെത്തി കുട്ടികളെ പിടിച്ചുകൊണ്ടുപോകുകയായിരുന്നെന്ന് മാതാവ് പ്രതികരിച്ചിരുന്നു. ചോട്ടു എന്നയാള്‍ക്കൊപ്പമെത്തിയവരാണ് കുട്ടി കളെ കൊണ്ടുപോയതെന്ന് മാതാവ് പരാതിയില്‍ പറയുന്നു.പ്രതികള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറ ഞ്ഞു. ഛോട്ടു ഈ സമയത്ത് സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ല. കൊലപാതകത്തിന് ശേഷം തെളിവു ന ശിപ്പിക്കാനും സ്വാഭാവിക മരണമാക്കി തീര്‍ക്കാനുമായി സമീപ ഗ്രാമവാസികളും സുഹൃത്തുക്കളുമായ ആ രിഫ്, കരീമുദ്ദീന്‍ എന്നിവരെ പ്രതികള്‍ വിളിച്ചു വരുത്തുകയുമായിരുന്നു.
തുടര്‍ന്ന് പ്രതികള്‍ പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ കരിമ്പിന്‍ പാടത്തിന് സമീപത്തെ മരക്കൊമ്പില്‍ കെട്ടിത്തൂക്കി ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കുകയായിരുന്നു വെന്ന് എസ്പി സഞ്ജീവ് സുമന്‍ പറഞ്ഞു. കേസിലെ പ്രതിയായ ജുനൈദിനെ ഏറ്റുമുട്ടലിനൊടുവില്‍ കാലില്‍ വെടിവെച്ചു വീഴ്ത്തിയാണ് പൊലീസ് പിടികൂടിയത്.