കുവൈത്ത് സിറ്റി : പ്രമുഖ ധനവിനിമയ സ്ഥാപനമായ അൽ മുസൈനി എക്സ്ചേഞ്ചിന്റെ പുതിയ ശാഖ ബയാനിൽ തുറന്നു. ബയാൻ കോ-ഓപ് 2ൽ ആരംഭിച്ച ശാഖ അൽ മുസൈനി എക്സ്ചേഞ്ച് കമ്പനി ഓപറേഷൻസ് മേധാവി ഹ്യൂഗ് ഫെർണാണ്ടസ്, കമ്പനി ഡിപ്പാർട്മെന്റ് മാനേജർമാർ, വിവിധ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
പ്രാദേശിക വിപണിയിൽ മുൻനിര സ്ഥാനം ശക്തിപ്പെടുത്തുന്നതിൽ അഭിമാനിക്കുന്നതായും ഉപഭോക്താക്കൾക്ക് മികച്ച സാമ്പത്തിക സേവനങ്ങൾ ഉറപ്പാക്കുന്നതിൽ തുടർച്ചയായ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും ഹ്യൂഗ് ഫെർണാണ്ടസ് പറഞ്ഞു. അൽ മുസൈനി ആപ്ലിക്കേഷനിലൂടെ ലളിതവും സുരക്ഷിതവുമായി സാമ്പത്തിക കൈമാറ്റം ചെയ്യാം. ഉപഭോക്താക്കൾക്ക് വൈവിധ്യമാർന്ന സവിശേഷതകളും ഇത് വാഗ്ദാനം ചെയ്യുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. ഉപഭോക്താക്കൾക്ക് ട്രാൻസ്ഫർ വിൻ കാമ്പയിനും ആരംഭിച്ചിട്ടുണ്ട്. ഇതുവഴി ഇന്ത്യയിലേക്ക് പണമയക്കുമ്പോൾ പ്രതിദിന സമ്മാനം 10,000, പ്രതിവാരം 50,000, മെഗാ സമ്മാനം 1,000,000 രൂപ എന്നിവ സ്വന്തമാക്കാം. കാമ്പയിൻ നവംബർ 15 വരെ തുടരും.
