സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉതകുന്ന നിര്‍ദേശങ്ങള്‍ ബജറ്റില്‍ ഇടംപിടിക്കുമെന്ന പ്രതീക്ഷ യില്‍ ഓഹരി വിപണിയില്‍ നേട്ടം. ഓഹരി സൂചിക സെന്‍സെക്സ് 500 പോയന്റ് നേട്ട ത്തോടെ വ്യാപാരം തുടങ്ങി
മുംബൈ : സാമ്പത്തിക വളര്‍ച്ചയുണ്ടാകുമെന്ന പ്രതീക്ഷയില്‍ ബജറ്റ് ദിനത്തില്‍ ഓഹരി വിപണിയില്‍ ഉണര്‍വ്. സെന്‍സെക്സ് 850 പോയിന്റ് നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്.ഒരുഘട്ടത്തില്‍ 700 പോ യന്റ് വരെ മറികടന്ന് സെന്‍സെക്സ് മുന്നേറി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും സമാനമായ മു ന്നേറ്റം ദൃശ്യമായി. 200 പോയന്റിന് മുകളിലാണ് വ്യാപാരം തുടങ്ങിയത്.
ബജറ്റില്‍ അടിസ്ഥാന സൗകര്യ മേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കാനുള്ള സാധ്യത നിക്ഷേപകരുടെ ആ ത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇന്‍ഫോസിസ്, മാരുതി സുസു ക്കി, ഐസിഐസിഐ ബാങ്ക് തുടങ്ങി യവയുടെയെല്ലാം ഓഹരികള്‍ നേട്ടത്തിലാണ്. ആഗോള വിപണിയിലെ അനുകൂല സാഹചര്യവും ഇന്ത്യ ന്‍ വിപണിയില്‍ പ്രതിഫലിച്ചു.
ഇന്നലെ 814 പോയന്റ് നേട്ടത്തോടെയാണ് സെന്‍സെക്സ്
ഇന്നലെ 814 പോയന്റ് നേട്ടത്തോടെയാണ് സെന്‍സെക്സ് വ്യാപാരം അവസാനിപ്പിച്ചത്. വീണ്ടും സെന്‍സെക്സ് 58000 പോയന്റ് മറികടന്നു. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി.












