കൊല്‍ക്കത്തയിലെ സത്യജിത്‌റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി നിയമിച്ചതില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്ക് അതൃപ്തിയെന്നു റിപ്പോര്‍ട്ടുകള്‍. സുരേഷ് ഗോപി പോലും ഇക്കാര്യം ചാനല്‍ മാദ്ധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ത ന്നോട് ആലോചിക്കാതെ തിരഞ്ഞെടുത്തതില്‍ താരത്തിന് അതൃപ്തിയുണ്ടെന്നാണ് വിവരം
തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ തൃശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്ത നം ശക്തമാക്കുന്നതിനിടെ കൊല്‍ക്കത്തയിലെ സത്യജിത്‌റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി നിയമി ച്ചതില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്ക് അതൃപ്തിയെന്നു റിപ്പോര്‍ട്ടുകള്‍. സുരേഷ് ഗോ പി പോലും ഇക്കാര്യം ചാനല്‍ മാദ്ധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. തന്നോട് ആലോചിക്കാതെ തിരഞ്ഞെ ടുത്തതില്‍ താരത്തിന് അതൃപ്തിയുണ്ടെന്നാണ് വിവരം. എന്നാല്‍ കേന്ദ്ര നേതൃത്വം പദവി ഏറ്റെടുക്കണ മെന്ന് ആവശ്യപ്പെട്ടാല്‍ തള്ളിക്കളയാന്‍ സുരേഷ് ഗോപിക്ക് ആവില്ല.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃശൂരില്‍ സ്ഥാനാര്‍ഥിയാവാന്‍ ഒരുങ്ങുന്നതിനിടയിലാണ് പു തിയ നിയമനം. അതു രാഷ്ട്രീയത്തില്‍ തന്നെ ‘ഒതുക്കാനുള്ള’ നീക്കമാണെന്നു സുരേഷ് ഗോപി സംശയി ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.അധ്യക്ഷ സ്ഥാനം ഏറ്റെടുക്കും മുമ്പ് സുരേഷ് ഗോപി ബിജെപി കേന്ദ്ര നേ തൃത്വവുമായി ചര്‍ച്ചകള്‍ നടത്തിയേക്കും. കേന്ദ്ര നേതൃത്വം നിയമനം പ്രഖ്യാപിച്ച സാഹചര്യത്തില്‍ സുരേ ഷ് ഗോപി പരസ്യ പ്രതികരണത്തിനു മുതിരില്ല. എന്നാല്‍ നേതൃത്വത്തെ അതൃപ്തി അറിയിക്കുമെന്നാണ് സൂചന.
അതേസമയം സുരേഷ് ഗോപിയുടെ പുതിയ നിയമനത്തില്‍ തങ്ങള്‍ക്കു റോളൊന്നുമില്ലെന്നാണ് ബിജെ പി സംസ്ഥാന നേതാക്കള്‍ പറയുന്നത്. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം വന്ന ശേഷമാണ് ഇക്കാര്യം ത ങ്ങള്‍ അറിഞ്ഞതെന്നും അവര്‍ വ്യക്തമാക്കുന്നു. അതിനിടെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്താലും സജീ വരാഷ്ട്രീയത്തില്‍ തുടരുന്ന തില്‍ സുരേഷ് ഗോപിക്കു തടസ്സമൊന്നുമില്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.
തൃശൂര്‍ മണ്ഡലത്തിലെ എല്ലാ കാര്യങ്ങള്‍ക്കും സുരേഷ് ഗോപി സജീവമാണ്. കഴിഞ്ഞ ലോക്‌സഭ തിര ഞ്ഞെടുപ്പില്‍ 2,93,822 വോട്ടുകളാണ് സുരേഷ് ഗോപി നേടിയത്. ബി ജെപി കേരളത്തില്‍ എ പ്ലസ് മണ്ഡ ലമെന്ന് കണക്കാക്കി ഏറ്റവും കൂടുതല്‍ വിജയ സാദ്ധ്യത കല്‍പ്പിച്ച മണ്ഡലമായിരുന്നു തൃശൂര്‍. കൂടാതെ കഴിഞ്ഞ മാര്‍ച്ചില്‍. തേക്കിന്‍ കാട് മൈതാനത്തില്‍ കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത പൊ തുസമ്മേളനത്തില്‍ തൃശൂര്‍ മണ്ഡലത്തില്‍ സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ അനൗ ദ്യോ ഗിക പ്രഖ്യാപനമാണെന്ന വിലയിരുത്തലുമുണ്ടായിരുന്നു. സുരേഷ്ഗോപി ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ ദേശീയതലത്തില്‍ തൃശൂര്‍ ശ്രദ്ധാകേന്ദ്രമാകും. നരേന്ദ്ര മോദിയും അമിത്ഷായും ശ്രദ്ധ പതിപ്പിക്കുന്ന നേതാവാണ് സുരേഷ്ഗോപി.