പെണ്‍കുട്ടിയെ അമ്മ യുടെ സഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് പ്രമുഖ വ്യവസായിക്ക് കാഴ്ച വെച്ച കേസിലാണ് പ്രതി ഷറഫുദ്ദീനെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നത്
കണ്ണൂര്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ പീഡിപ്പിച്ച വ്യവസായിക്ക് ലൈംഗിക ശേഷിയില്ലെ ന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. പെണ്‍കുട്ടിയെ അമ്മ യുടെ സഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് പ്രമുഖ വ്യവസായിക്ക് കാഴ്ച വെച്ച കേസിലാണ് പ്രതി ഷറഫുദ്ദീനെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നത്.
പൊലീസിന് നല്‍കിയ വൈദ്യപരിശോധനയിലാണ് ലൈംഗിക ശേഷിയില്ലെന്ന് രേഖപ്പെടുത്തി യി രിക്കുന്നത്. ഇത്തരമൊരു റിപ്പോര്‍ട്ട് നല്‍കി ഷറഫുദ്ദീനെ രക്ഷിക്കാനാണ് ശ്രമം നടക്കുന്നത്. റിപ്പോര്‍ ട്ടിന് എതിരെ പ്രോസിക്യൂഷന്‍ അഭിഭാഷകര്‍ നടപടി ആരംഭിച്ചു. വൈദ്യ പരിശോധനയ്ക്കായി പുതി യ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടു ണ്ട്.
കഴിഞ്ഞ മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയെ അമ്മയുടെ സഹോദരിയും ഭര്‍ ത്താവും ചേര്‍ന്ന് വ്യവസായിയുടെ അടുത്തേയ് ക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. ഇവിടെ നി ന്ന് ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ കുട്ടി അമ്മയോട് വിവരം പറ ഞ്ഞു. തുടര്‍ന്ന് ധര്‍മ്മടം പൊലീസ് സ്റ്റേഷനില്‍ ഇവര്‍ പരാതി നല്‍കുകയായിരുന്നു. ഇതിന് പിന്നാ ലെ കഴിഞ്ഞ മാസം 28 നാണ് ഷറഫു ദ്ദീനെ പീഡനക്കേസില്‍ അറസ്റ്റ് ചെയ്തത്. പോക്സോ നിയമ പ്രകാ രമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.