പരിസ്ഥിതി സംരക്ഷണത്തിനു ലോകപ്രശംസ നേടിയ രാജപ്പനെ സഹോദരി കബളിപ്പിച്ചതായി പരാതി. സുമനസുകള്‍ അക്കൗണ്ടിലേ ക്കയച്ച 20 ലക്ഷത്തോളം രൂപയില്‍ നിന്ന് അഞ്ചു ലക്ഷം രൂപ സഹോദരി തട്ടിയെടുത്തതായി രാജപ്പന്‍ എസ്.പി. ഓഫീസില്‍ പരാതി നല്‍കി
കോട്ടയം : പരിസ്ഥിതി സംരക്ഷണത്തിനു ലോകപ്രശംസ നേടിയ രാജപ്പനെ സഹോദരി കബളിപ്പി ച്ചതായി പരാതി. സുമനസുകള്‍ അക്കൗണ്ടിലേ ക്കയച്ച 20 ലക്ഷത്തോളം രൂപയില്‍ നിന്ന് അഞ്ചു ലക്ഷം രൂപ സഹോദരി തട്ടിയെടുത്തതായി രാജപ്പന്‍ എസ്.പി. ഓഫീസില്‍ പരാതി നല്‍കി.
അരയ്ക്കു താഴെ സ്വാധീനമില്ലാത്ത ആളാണ് രാജപ്പന്‍. സഹോദരി വിലാസിനിയുമായി ചേര്‍ന്നു ജോ യിന്റ് അക്കൗണ്ടാണ് ഫെഡറല്‍ ബാങ്കില്‍ തുടങ്ങിയത്. വിലാസിനിയുടെ കൈവശമായിരുന്നു പാസ്ബുക്കും ചെക്ക് ബുക്കും. രാജപ്പന്‍ തന്റെ ജീവിതസ്വപ്നമായ വീട് നിര്‍മ്മാണത്തിനായി കരുതി വയ്ക്കുകയായിരുന്നു പാരിതോഷികമായി ലഭിച്ച പണമത്രയും.
കഴിഞ്ഞ ദിവസം പരസഹായത്തോടെ ബാങ്കിലെത്തിയപ്പോഴാണു തന്റെ അക്കൗണ്ടില്‍നിന്നു സഹോദരി ഫെബ്രുവരി 12ന് അഞ്ചു ലക്ഷം രൂപ പിന്‍വലിച്ചതറിഞ്ഞത്. ഇതേത്തുടര്‍ന്നാണ് സഹോദര പുത്രന്റെ സഹായത്തോടെ ഇന്നലെ എസ്.പി. ഓഫീസിലെത്തി രാജപ്പന്‍ പരാതി നല്‍ കിയത്. കായല്‍പ്പരപ്പില്‍ നിന്നു പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചുമാറ്റി നടത്തുന്ന പരിസ്ഥിതി സംരക്ഷണമാണ് അദ്ദേഹത്തെ ലോകശ്രദ്ധ യിലെത്തിച്ചത്.