പോസ്റ്റ് ഓഫീസ് വഴി കഞ്ചാവ് കടത്ത്. കൊല്ലം പട്ടത്താനത്തുള്ള പോസ്റ്റ് ഓഫീസിലാണ് പാഴ്‌സല്‍ രൂപത്തില്‍ കഞ്ചാവ് എത്തിയത്. പാഴ്‌സല്‍ വന്ന വിലാസത്തിലെ വ്യക്തിയെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു.
കൊല്ലം: പോസ്റ്റ് ഓഫീസ് വഴി കഞ്ചാവ് കടത്ത്. കൊല്ലം പട്ടത്താനത്തുള്ള പോസ്റ്റ് ഓഫീസിലാണ് പാ ഴ്‌സല്‍ രൂപത്തില്‍ കഞ്ചാവ് എത്തിയത്. പാഴ്‌സല്‍ വന്ന വിലാസത്തി ലെ വ്യക്തിയെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു.
പാഴ്‌സല്‍ വന്ന വിലാസത്തിലെ റിജി ജേക്കബ് എന്ന വ്യക്തിയെ ആണ് എക്‌സൈസ് കസ്റ്റഡിയിലെ ടുത്തത്. പാഴ്‌സല്‍ പാക്കറ്റുകള്‍ തരം തിരിക്കുമ്പോള്‍ പൊട്ടിയ നിലയി ലായ കവര്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തേയില തരി പോലെയാണ് ആദ്യം തോന്നിയത്.
എന്നാല്‍ സംശയം തോന്നി കൂടുതല്‍ പരിശോധിച്ചപ്പോഴാണ് കവറില്‍ കഞ്ചാവാണെന്ന് മനസിലായത്. 220 ഗ്രാം തൂക്കമുള്ള കഞ്ചാവ് പോസ്റ്റ് വഴി കടത്താന്‍ ശ്രമിച്ചത്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നുമാ ണ് എത്തിയത്.