അതിജീവനത്തിന്റെ മറുപേരായവള്‍ക്ക് കേരളത്തിന്റെ ഊഷ്മളമായ വരവേല്‍പ്പ്. 26-ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടനവേദിയില്‍ എത്തിയ നടി ഭാവനയെ എ ഴുന്നേറ്റു നിന്ന് സ്വീകരിച്ച് സദസ്
തിരുവനന്തപുരം: അതിജീവനത്തിന്റെ മറുപേരായവള്‍ക്ക് കേരളത്തിന്റെ ഊഷ്മളമായ വരവേല്‍പ്പ്. 26-ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടനവേദിയില്‍ എത്തിയ നടി ഭാവനയെ എഴുന്നേറ്റു നിന്ന് സ്വീ കരിച്ച് സദസ്. ഐഎഫ്എഫ്‌കെ വേദിയില്‍ അപ്രതീക്ഷിത അതിഥിയായി എത്തിയ ഭാവനയെ അക്കാദ മി ചെയര്‍മാന്‍ രഞ്ജിത്താണ് വേദിയിലേക്ക് ക്ഷണിച്ചത്. പോരാട്ടത്തിന്റെ പെണ്‍പ്രതീകമാണ് ഭാവനയെ ന്ന് രഞ്ജിത് പറഞ്ഞു. വലിയ കയ്യടികളോടെയാണ് സദസ് ഭാവനയെ സ്വീകരിച്ചത്. വേദിയിലെത്തിയ ഭാവ നയ്ക്ക് മേളയുടെ ആര്‍ടിസ്റ്റിക് ഡയറക്ടര്‍ ബീനാപോളിന്റെ ഊഷ്മളമായ ആലിംഗനവും.
രണ്ട് അതിജീവിതകളുടെ സംഗമത്തിനു കൂടിയാണ് ഉദ്ഘാടന വേദി സാക്ഷ്യം വഹിച്ചത്. ഐഎസ് ആ ക്രമണത്തെ അതിജീവിച്ച കുര്‍ദ്ദിഷ് സംവിധായിക ലിസ ചലാനും ഭാവനയും ഒരുവേദിയില്‍ ഒന്നിച്ച് എ ത്തിയത് കേരളം ആര്‍ക്കൊപ്പമാണെന്നതിന്റെ വിളിച്ചോതലായി. ഭാവന കേരളത്തിന് റോള്‍ മോഡലാ ണെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.
അനുരാഗ് കശ്യപ് ആണ് ചടങ്ങിലെ മുഖ്യ അതിഥി. ഐഎസിന്റെ ബോംബാക്രമണത്തില്‍ ഇരുകാ ലുക ളും നഷ്ടപ്പെട്ട കുര്‍ദ്ദിഷ് സംവിധായിക ലിസ ചലാന് ചടങ്ങില്‍ മുഖ്യമന്ത്രി സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് സമ്മാനിക്കും.
15 തിയേറ്ററുകളില്‍ ഏഴ് വിഭാഗങ്ങളിലായി 173 ചിത്രങ്ങളാണ് ഇത്തവണ പ്രദര്‍ശനത്തിനെത്തുന്നത്. അ ന്താരാഷ്ട്ര മത്സര വിഭാഗം, ലോക പ്രസിദ്ധ സംവിധായകരുടെ ഏ റ്റവും പുതിയ ചിത്രങ്ങള്‍ ഉള്‍പ്പെടുന്ന ലോക സിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാള സിനിമ റ്റുഡേ, ക്ലാസിക്കുകളുടെ വീണ്ടെടുപ്പ്, നെടു മുടി വേണുവിന് ആദരം എന്നിവയാണ് ഏഴ് വിഭാഗങ്ങള്‍.











