പോരാട്ടങ്ങളുടെ നായകൻ സീതാറാം യെച്ചൂരി വിടവാങ്ങി ;ആ നിറഞ്ഞ പുഞ്ചിരി ഇനി ഇല്ല…. സിപിഐഎം എന്ന പ്രസ്ഥാനത്തിനും മതേതര സമൂഹത്തിനും തീരാനഷ്ടം …പ്രിയ സഖാവിനു ആദരാഞ്ജലികൾ

sitaram-yechury-jpg

ഡൽഹി: സിപിഐഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 72 വയസ്സായിരുന്നു. ദിവസങ്ങളായി ന്യുമോണിയ ബാധിതനായി ചികിത്സയിലായിരുന്നു യെച്ചൂരി. 2015 ഏപ്രിൽ മാസത്തിൽ സിപിഐഎമ്മിൻ്റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി നിയോ​ഗിതനായ യെച്ചൂരി ഏറ്റവും ഒടുവിൽ 2022 ഏപ്രിലിൽ കണ്ണൂരിൽ വെച്ച നടന്ന സിപിഐഎമ്മിൻ്റെ 23-ാം പാർട്ടി കോൺ​ഗ്രസിൽ മൂന്നാംവട്ടവും ജനറൽ സെക്രട്ടറിയായി തിരഞ്ഞടുക്കപ്പെട്ടിരുന്നു. സിപിഐഎമ്മിൻ്റെ 24-ാം പാർട്ടി കോൺ​ഗ്രസിന് മുന്നോടിയായുള്ള സമ്മേളന കാലയളവിലാണ് സീതാറാം യെച്ചൂരി വിടവാങ്ങിയിരിക്കുന്നത്. സാമ്പത്തിക ശാസ്ത്രം, ചരിത്രം, കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം എന്നിവയിൽ വലിയ അവ​ഗാഹമുള്ള നേതാവായാണ് സീതാറം യെച്ചൂരി പരി​ഗണിക്കപ്പെടുന്നത്.

1952 ആഗസ്റ്റ് 12 ന് ചെന്നൈയിൽ ജനിച്ച സീതാറാം യെച്ചൂരി തൻ്റെ സ്‌കൂൾ വിദ്യാഭ്യാസത്തിൻ്റെ ഭൂരിഭാഗവും ആന്ധ്രാപ്രദേശിലാണ് പൂർത്തിയാക്കിയത്. ആന്ധ്രാപ്രദേശ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ എഞ്ചിനീയറായിരുന്നു യെച്ചൂരിയുടെ പിതാവ്. അമ്മയും സർക്കാർ ഉദ്യോ​ഗസ്ഥയായിരുന്നു. ഹൈദരാബാദിലെ ഓൾ സെയിൻ്റ്സ് ഹൈസ്കൂളിൽ പത്താം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം. പിന്നീട് 1969ൽ തെലങ്കാന പ്രക്ഷേഭത്തെ തുടർന്ന് ഉപരിപഠനത്തിനായി ഡൽഹിയിലെത്തി.ഡൽഹിയിലെ പ്രസിഡൻറ്സ് എസ്റ്റേറ്റ് സ്കൂളിൽ ചേർന്ന യെച്ചൂരി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) ഹയർ സെക്കൻഡറി പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ ഒന്നാം റാങ്ക് നേടിയാണ് വിജയിച്ചത്. ഡൽഹിയിലെ സെൻ്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബി എ (ഓണേഴ്‌സ്) ഒന്നാം റാങ്കും ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ (ജെഎൻയു) നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ എംഎയും നേടി. അദ്ദേഹം ജെഎൻയുവിൽ സാമ്പത്തിക ശാസ്ത്രത്തിൽ പിഎച്ച്ഡിയും ചെയ്തു.

Also read:  ദീപാവലി സീസണോടാനുബന്ധിച്ച് യുഎഇ-ഇന്ത്യ വിമാന യാത്രാ നിരക്കിൽ 30-50% വർദ്ധനവ്

എസ്എഫ്ഐയിലൂടെ പൊതുപ്രവർത്തന രം​ഗത്തെത്തിയ യെച്ചൂരി വിദ്യാഭ്യാസ കാലത്ത് തന്നെ മാർക്സിസ്റ്റ്-ലെനിനിസ്റ്റ് സൈദ്ധാന്തികൻ എന്ന നിലയിൽ ശ്രദ്ധ നേടിയിരുന്നു. 1974-ൽ സ്റ്റുഡൻ്റ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്എഫ്ഐ)യിൽ ചേർന്ന യെച്ചൂരി തൊട്ടടുത്ത വർഷം സിപിഐഎം അം​ഗമായി. ഒരു വർഷത്തിനുശേഷം കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) (സിപിഐ (എം)) യിൽ ചേർന്നു. 1975-ൽ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടർന്ന് സീതാറാം അറസ്റ്റിലായിരുന്നു. പിന്നീടുള്ള ആറുമാസം ഒളിവിലായിരുന്നു യെച്ചൂരിയുടെ പ്രവർത്തനം. ഇതോടെ മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായും യെച്ചൂരി മാറി.
ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ സ്റ്റുഡൻ്റ്സ് യൂണിയൻ പ്രസിഡന്റായിരുന്ന യെച്ചൂരി ജെഎൻയുവിനെ എസ്എഫ്ഐയുടെ സ്വാധീനകേന്ദ്രമാക്കി മാറ്റുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു. 1978ൽ എസ്എഫ്ഐ ദേശീയ ജോയിൻ്റ് സെക്രട്ടറിയായ അദ്ദേഹം പിന്നീട് ദേശീയ പ്രസിഡൻ്റ് പദവിയും വഹിച്ചു. 1984ൽ 33-ാമത്തെ വയസ്സിൽ യെച്ചൂരി സിപിഐഎമ്മിൻ്റെ കേന്ദ്ര കമ്മിറ്റിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1985 പാർട്ടി ഭരണഘടന ഭേദ​ഗതി ചെയ്ത് സിപിഐഎം രൂപീകരിച്ച അഞ്ചം​ഗ സെൻട്രൽ സെക്രട്ടറിയറ്റിലും യെച്ചൂരി അം​ഗമായി. പിന്നീട് ഇംഎംഎസും ഹർകിഷൻ സിങ്ങ് സുർ‌ജിതും പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനം വഹിക്കുന്ന ഘത്തിൽ സിപിഐഎമ്മിൻ്റെ പ്രധാനപ്പെട്ട സൈദ്ധാന്തിക മുഖമായി മാറാൻ യെച്ചൂരിക്ക് സാധിച്ചു. 1992ൽ 14-ാം പാർ‌ട്ടി കോൺ​ഗ്രസിൽ യെച്ചൂരി സിപിഐഎമ്മിൻ്റെ പരമോന്നത സമിതിയായ പൊളിറ്റ് ബ്യൂറോയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.

Also read:  സ​ഞ്ചാ​രി​ക​ൾ​ക്ക്​ സൗ​ജ​ന്യ​ങ്ങ​ളു​മാ​യി ‘അ​ബൂ​ദ​ബി പാ​സ്’

കേന്ദ്രത്തിൽ മുന്നണി സർക്കാരുകൾ രൂപം കൊണ്ട ഘട്ടങ്ങളിലെല്ലാം സിപിഐഎമ്മിനെ പ്രതിനിധീകരിച്ച് ഇത്തരം ചർച്ചകളിൽ നേതൃപരമായി ഇടപെട്ടത് സീതാറാം യെച്ചൂരിയായിരുന്നു. 1996ൽ ഐക്യമുന്നണി സർക്കാരിൻ്റെ രൂപീകരണഘട്ടത്തിലും 2004ൽ ഒന്നാം യുപിഎ സർക്കാരിൻ്റെ രൂപീകരണ കാലത്തും പൊതുമിനിമം പരിപാടി രൂപപ്പെടുത്തുന്നതിൽ യെച്ചൂരിയുടെ പങ്കാളിത്തം നി‍ർണ്ണായകമായിരുന്നു. 1996ൽ ജ്യോതിബസുവിനെ പ്രധാനമന്ത്രിയാക്കണമെന്ന പ്രതിപക്ഷ സഖ്യത്തിൻ്റെ ആവശ്യത്തെ സിപിഐഎം നിരാകരിക്കുമ്പോൾ ആ തീരുമാനത്തിന് പ്രത്യയശാസ്ത്രപരമായ വ്യക്തത നൽകിയതും അതിനായി പാർട്ടിയിൽ വാദിച്ചവരിലും യെച്ചൂരിയുണ്ടായിരുന്നു. 2004ൽ ഒന്നാം യുപിഎ സർക്കാർ രൂപീകരിക്കുമ്പോൾ അതിൽ സിപിഐഎമ്മിൻ്റെ സാന്നിധ്യം എന്തായിരിക്കണമെന്ന് തീരുമാനിക്കുന്നിലും യെച്ചൂരി നേതൃപരമായ പങ്കുവഹിച്ചു. യുപിഎയുടെ പൊതുമിനിമം പരിപാടിയിൽ ഇടതുപക്ഷ ആഭിമുഖ്യമുള്ള നയസമീപനങ്ങൾ ഉൾക്കൊള്ളിക്കാൻ സാധിച്ചത് യെച്ചൂരിയുടെ ശ്രദ്ധേയമായ ഇടപെടലായാണ് കണക്കാക്കപ്പെടുന്നത്. തൊഴിലുറപ്പ് പദ്ധതി ഉൾപ്പെടെ ഒന്നാം യുപിഎ സർക്കാർ നടപ്പിലാക്കിയ ജനപക്ഷ പദ്ധതികളിലെല്ലാം യെച്ചൂരിയുടെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. ഒന്നാം യുപിഎ സർക്കാർ അമേരിക്കയുമായി ആണവകരാറിൽ ഒപ്പുവെയ്ക്കുന്നതിനെ സിപിഐഎം ആശയപരമായി എതിർത്തപ്പോൾ പാർലമെൻ്റിൽ സിപിഐഎം നിലപാട് ഉയർത്തിപ്പിടിച്ച് സംസാരിച്ചതും യെച്ചൂരിയായിരുന്നു. യെച്ചൂരിയുടെ വിയോജിപ്പ് അവ​ഗണിച്ചാണ് ആണവ കരാറിൻ്റെ പേരിൽ യുപിഎ സർക്കാരിനുള്ള പിന്തുണ സിപിഐഎം പിൻവലിച്ചതെന്ന അഭ്യൂഹം പാർട്ടി രഹസ്യമായി ഇപ്പോഴും ബാക്കിയാണ്.
പിന്നീട് ബിജെപിക്കെതിരായി ഇൻഡ്യ സഖ്യം രൂപീകരിക്കുമ്പോഴും പ്രതിപക്ഷ നേതാക്കളെ കൂട്ടിയോജിപ്പിക്കാനും അഭിപ്രായ ഐക്യം ഉണ്ടാക്കാനും യെച്ചൂരി നേതൃപരമായ ഇടപെടൽ നടത്തിയിരുന്നു. പാർലമെൻ്റിൽ ഇടതുപക്ഷത്തിൻ്റെ ശക്തിക്ഷയിച്ച ഘട്ടത്തിലും ബിജെപി വിരുദ്ധ പ്രതിപക്ഷ സഖ്യത്തിൻ്റെ പ്രധാനപ്പെട്ട നേതാവ് എന്ന സ്വീകാര്യത യെച്ചൂരിക്കുണ്ടായിരുന്നു. 2005ൽ രാജ്യസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട യെച്ചൂരി ഏതാണ്ട് ഒരു വ്യാഴവട്ടം രാജ്യസഭയിൽ സിപിഐഎമ്മിൻ്റെ ശബ്ദമായി മാറി. 2017ൽ രാജ്യസഭാ പദവി ഒഴിഞ്ഞ യെച്ചൂരിക്ക് വീണ്ടും ഊഴം നൽകണമെന്ന് ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ ആവശ്യം ഉയർന്നത് യെച്ചൂരിയുടെ പാർലമെൻ്ററി ഇടപെടലുകൾക്കുള്ള അം​ഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്.

Also read:  'എല്ലാവർക്കും നന്ദി; ഞാൻ നിയമം അനുസരിക്കുന്നവൻ, അന്വേഷണവുമായി സഹകരിക്കും'; അല്ലു അർജുന്റെ ആദ്യ പ്രതികരണം

Related ARTICLES

ഒമാനിൽ 3,407 നിക്ഷേപകർക്ക് ഇതുവരെ ദീർഘകാല റെസിഡൻസി വിസ അനുവദിച്ചതായി വാണിജ്യ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം.

മസ്‌കത്ത്: ഒമാനിൽ 3,407 നിക്ഷേപകർക്ക് ഇതുവരെ ദീർഘകാല റെസിഡൻസി വിസ അനുവദിച്ചതായി വാണിജ്യ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. വിദേശി നിക്ഷേപകർ, വ്യത്യസ്ത മേഖലകളിൽ വൈദഗ്ധ്യം തെളിയിച്ചവർ എന്നിങ്ങനെ 60 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് വിസ ലഭിച്ചത്.നിർദ്ദിഷ്ട

Read More »

സലാല-കൊച്ചി എയർ ഇന്ത്യ എക്സ്പ്രസ്സ് വൈകുന്നു

സലാല: സലാല-കൊച്ചി എയർ ഇന്ത്യ എക്സ്പ്രസ്സ് IX 446 വൈകുന്നു. ഉച്ചക്ക് രണ്ട് മണിക്ക് പുറപ്പെടേണ്ട വിമാനം ഇതുവരെയും പുറപ്പെട്ടിട്ടില്ല. സാങ്കേതിക തകരാറാണെന്നാണ് യാത്രക്കാർക്ക് നൽകിയ വിശദീകരണം. വിമാനത്തിൽ കയറ്റിയ യാത്രക്കാരെ രണ്ട് മണിക്കൂറിന്

Read More »

നീണ്ട കാത്തിരിപ്പിനൊടുവിൽ മോചനം; കുവൈത്ത് അമീറിന്റെ ഇടപെടലിൽ 30 തടവുകാര്‍ക്ക് മോചനം

കുവൈത്ത്‌ സിറ്റി : ജീവപര്യന്തം തടവ് 20 വര്‍ഷമായി കുറയ്ക്കാന്‍ അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 30 തടവുകാരെ മോചിപ്പിച്ചു. സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് 20

Read More »

ഗതാഗത വകുപ്പിന്റെ പേരില്‍ വ്യാജ സന്ദേശങ്ങള്‍; ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം

കുവൈത്ത്‌ സിറ്റി : വ്യാജ വെബ്‌സൈറ്റുകളില്‍ ചതിക്കപ്പെടാതിരിക്കാന്‍ ജനങ്ങള്‍ ജാഗരൂകരായിരിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം. സെര്‍ച്ച് എഞ്ചിനുകള്‍, സമൂഹമാധ്യമങ്ങള്‍ വഴി ഗതാഗത വകുപ്പിന്റെ പേരില്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഈ നടപടി.സര്‍ക്കാരിന്റെ ഔദ്യോഗിക മൊബൈല്‍

Read More »

അമേരിക്ക റദ്ദാക്കിയ സ്റ്റുഡന്റ് വിസകളില്‍ പകുതി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടേതെന്ന് റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: വിദേശ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎസ് ഗവണ്‍മെന്റ് നിലവില്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്ന നടപടികള്‍ ആഗോളതലത്തില്‍ ആശങ്ക പടര്‍ത്തുകയാണ്. വിദ്യാഭ്യാസത്തിനായി അമേരിക്കയിലേക്ക് കുടിയേറിയ ശേഷം പ്രതിഷേധ പ്രകടനം ഉള്‍പ്പെടെയുളള ആക്ടിവിസത്തിന്റെ ഭാഗമായവര്‍ക്കെതിരെ കര്‍ശന നടപടിയാണ് ട്രംപ് ഭരണകൂടം സ്വീകരിക്കുന്നത്.

Read More »

പറഞ്ഞതിലും അരമണിക്കൂര്‍ നേരത്തെ ഷൈന്‍ ഹാജര്‍; മാധ്യമങ്ങളോട് പ്രതികരിച്ചില്ല

കൊച്ചി: ലഹരി പരിശോധനയ്ക്കിടെ ഹോട്ടലില്‍ നിന്നും ഇറങ്ങി ഓടിയ സംഭവത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ ചോദ്യം ചെയ്യലിനായി പൊലീസ് സ്റ്റേഷനില്‍ ഹാജരായി. പൊലീസ് പറഞ്ഞതിലും അരമണിക്കൂര്‍ നേരത്തെയാണ് ഷൈന്‍ എത്തിയത്. രാവിലെ 10.30

Read More »

മസ്കറ്റിലെ വാണിജ്യ സ്ഥാപനത്തില്‍ നിന്ന് ലൈസന്‍സില്ലാത്ത ഹെര്‍ബല്‍, സൗന്ദര്യവര്‍ധക ഉൽപ്പന്നങ്ങള്‍ പിടിച്ചെടുത്തു

മസ്കറ്റ്: മസ്കറ്റിലെ വാണിജ്യ സ്ഥാപനത്തില്‍ നിന്ന് ലൈസന്‍സില്ലാത്ത ഹെര്‍ബല്‍, സൗന്ദര്യവര്‍ധക ഉൽപ്പന്നങ്ങള്‍ പിടിച്ചെടുത്തു. 1,329 ഉല്‍പ്പന്നങ്ങളാണ് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിപിഎ) പിടിച്ചെടുത്തത്. ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ച് വില്‍പ്പനയ്ക്ക് വെച്ച ഉല്‍പ്പന്നങ്ങളാണ് പിടിച്ചെടുത്തത്.അതോറിറ്റിയുടെ

Read More »

ഏപ്രിൽ അവസാനം വരെ കുവൈത്തിൽ മഴക്ക് സാധ്യത

കുവൈത്ത് സിറ്റി: തണുപ്പുകാലം കഴിഞ്ഞ് വേനല്‍ക്കാലത്തിലേക്ക് ക‍ടക്കുകയാണ് കുവൈത്ത്. ഇതിനിടയിലുള്ള ധീരാബാൻ സീസണിലെ രണ്ടാം ഘട്ടത്തിലൂടെയാണ് കുവൈത്ത് കടന്നുപോകുന്നതെന്ന് അൽ അജൈരി സയന്‍റിഫിക് സെന്‍റര്‍ സ്ഥിരീകരിച്ചു. ഇത് അൽ മുഅഖിർ നക്ഷത്രം എന്നറിയപ്പെടുന്നു. രാത്രിയിൽ

Read More »

POPULAR ARTICLES