പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടന്ന ആക്രമണങ്ങള്‍ ഗറില്ലാ മോഡലെന്ന് സംസ്ഥാന രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. സമീപകാ ലത്ത് മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തിയ ഹര്‍ത്താലിനെക്കാള്‍ ഏറ്റവും കൂടു തല്‍ ആക്രമണം നടന്ന ഹര്‍ത്താലുകളില്‍ ഒന്നാണിതെന്നും റിപ്പോര്‍ട്ട്
കണ്ണൂര്‍: പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടന്ന ആ ക്രമണങ്ങള്‍ ഗറില്ലാ മോഡലെന്ന് സംസ്ഥാന രഹസ്യാന്വേഷണ റിപ്പോര്‍ട്ട്.സമീപകാലത്ത് മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തിയ ഹര്‍ത്താലിനെക്കാള്‍ ഏറ്റവും കൂടുതല്‍ ആക്രമണം നടന്ന ഹര്‍ത്താ ലുകളില്‍ ഒന്നാണിതെന്നും റിപ്പോ ര്‍ട്ടില്‍ പറയുന്നു.
കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ നടന്ന കല്ലേറ് ഒളിയാക്രമണമാണ്. 70 ബസുകളാണ് തകര്‍ ത്തത്.സാധാരണ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കപ്പെടുന്ന ഇരുചക്രവാഹനങ്ങളും ആംബുലന്‍സു കള്‍ പോലും ആക്രമിക്കപ്പെട്ടു.ഓരോ ജില്ലകളിലെയും ചില സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് ആക്രമണ ങ്ങള്‍ അരങ്ങേറിയത്. ആള്‍ക്കൂട്ടങ്ങള്‍ ക്കിടയില്‍ നിന്നും രണ്ടോ മൂന്നോ പേരെത്തി ആക്രമണം നട ത്തിയ ശേഷം മടങ്ങി പോവുകയായിരുന്നു.
എന്നാല്‍, അക്രമിസംഘങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായാല്‍ കൂടുതല്‍ പ്രവര്‍ത്തകരെത്തി ഇവ രെ രക്ഷപ്പെടുത്തുകയും ചെയ്യും.നാറാത്ത് എന്‍ഐഐ കേസുമായി ബന്ധപ്പെട്ട് കേരള പൊലീസ് കണ്ടെത്തിയ ആക്രമണ രീതികളും ഇന്നലത്തെ ഹര്‍ത്താലില്‍ നടന്നതായും റിപ്പോര്‍ട്ടുണ്ട്.
പെട്രോള്‍ ബോംബുകള്‍ മുന്‍കൂട്ടി തയാറാക്കിയതായും പറയുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ ശക്തി കേ ന്ദ്രങ്ങളില്‍ സംഘടിക്കുന്ന പ്രവര്‍ത്തകര്‍ ഇരുചക്ര വാഹനങ്ങളിലാണ് ആക്രമണത്തിന് പുറപ്പെ ടു ന്നതെന്നും ആക്രമണ ശേഷം തങ്ങളുടെ ശക്തി കേന്ദ്രങ്ങളില്‍ ഇവര്‍ തിരികെയെത്തുന്നതായും പൊലീസ് പറയുന്നു.ഹര്‍ത്താല്‍ ദിനവുമായി ബന്ധപ്പെട്ട് ഇന്നലെ 157 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്.170 പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.