ഫോര്‍ട്ടുകൊച്ചി നമ്പര്‍ 18 ഹോട്ടലിലെ ലൈംഗിക പീഡനക്കേസില്‍ പ്രതിയായ അഞ്ജ ലി റീമാദേവിന് ക്രൈംബ്രാഞ്ച് നോട്ടീസ്. ചോദ്യം ചെയ്യലിനായി ബുധനാഴ്ച കൊച്ചി ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകണമെന്നാണ് നോട്ടീസ്. കോഴിക്കോട്ടെ വീട്ടിലെ ത്തിയാണ് നോട്ടീസ് കൈമാറിയത്
കൊച്ചി: നമ്പര്‍ 18 പോക്സോ കേസില്‍ പ്രതിയായ അഞ്ജലി റീമാദേവിന് ക്രൈംബ്രാഞ്ച് നോട്ടീസ്. ലൈം ഗിക പീഡനക്കേസില്‍ ചോദ്യം ചെയ്യലിനായി ബുധനാഴ്ച കൊച്ചി ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാക ണമെന്നാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ചോദ്യം ചെയ്യലിനായി ബുധനാഴ്ച കൊച്ചി ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകണമെന്നാണ് നോട്ടീസ്. കേസിലെ മൂന്നാം പ്രതിയാണ് അഞ്ജലി.
അതേസമയം കേസില്‍ ഒളിവില്‍ കഴിയുന്ന സൈജു തങ്കച്ചനായി തെരച്ചില്‍ തുടരുന്നു. സൈജുവിന്റെ വസതിയില്‍ പൊലീസ് ഇന്നലെ എത്തി. കേസിലെ രണ്ടാം പ്രതിയാ യ സൈജു തങ്കച്ചന് ഇന്ന് കീഴടങ്ങി യേക്കും. പോക്സോ കേസിലെ മുഖ്യപ്രതി ഹോട്ടലുടമ റോയി ജെ വയലാട്ട് ഇന്നലെ പൊലീസില്‍ കീഴടങ്ങി യിരുന്നു. റോയി വയലാട്ടിലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
വയനാട് സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി യെ നമ്പര്‍ 18 ഹോട്ടലിലെത്തിച്ച് പീഡിപ്പി ച്ചുവെന്നാണ് റോയ് വ യലാറ്റിനെതിരായ കേസ്. ഇരുവരും സമര്പ്പി ച്ച മുന്‍കൂര്‍ ജാമ്യാ പേക്ഷ ഹൈക്കോ ടതി തള്ളിയിരുന്നു. ആദ്യ രണ്ടു പ്രതികളായ റോയ് വയലാറ്റ്, സൈജു തങ്കച്ചന് എന്നിവരെ കസ്റ്റഡിയില്‍ ചോ ദ്യം ചെയ്യേണ്ടതുണ്ടെന്ന പ്രോസിക്യൂഷന് വാദം അംഗീക രിച്ചാ ണ് നടപടി. കൊച്ചിയില്‍ മുന്‍ മിസ് കേരള അടക്കം വാഹനാപ കടത്തില്‍ മരിച്ച സംഭവത്തിലും റോയി വയലാറ്റിനും സൈജു തങ്കച്ചനും പ്രതി കളാണ്.
തങ്ങള്‍ക്ക് എതിരായ പരാതി ബ്ലാക് മെയിലിങ്ങിന്റെ ഭാഗമാണെന്നും, മൂന്ന് മാസം കഴിഞ്ഞ് പെണ്‍കുട്ടി യും അമ്മയും പരാതി നല്‍കിയത് അതിന്റെ തെളിവാണെന്നുമാണ് പ്രതികള്‍ കോടതിയില്‍ വാദിച്ചത്. കേസ് കെട്ടിച്ചമച്ചതാണെന്നും പ്രതികള്‍ ആവര്‍ത്തിച്ചു. എന്നാല്‍ കോടതി പ്രതികളെ കസ്റ്റഡിയില്‍ ചോ ദ്യം ചെയ്യേണ്ടതുണ്ടെന്ന പ്രോസിക്യൂഷന് വാദം അംഗീകരിക്കുകയായിരുന്നു. അതേസമയം, കൂട്ടുപ്രതി അഞ്ജലി റിമാ ദേവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.










