ഒരു എസ്പിയുടെ രണ്ട് ആണ്‍മക്കളും ലഹരിക്ക് അടിമയാണെന്നും കെ സേതുരാമന്‍ പറഞ്ഞു. പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിലാണ് സിറ്റി പൊലീസ് കമ്മീഷണറുടെ തുറന്നുപറച്ചില്‍
കൊച്ചി : സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥരുടെ മക്കള്‍ക്കിടയിലും ലഹരി ഉപയോഗം വ്യാപകമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ കെ സേതുരാമന്‍. ഒരു എസ്പിയുടെ രണ്ട് ആണ്‍മക്കളും ലഹരിക്ക് അടിമയാണെന്നും കെ സേതുരാമന്‍ പറഞ്ഞു. പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിലാണ് സിറ്റി പൊലീസ് കമ്മീഷണറുടെ തുറന്നുപറച്ചില്‍.
എസ്പിയുടെ കുടുംബവും വലിയ പ്രശ്നത്തിലായി
എസ്പിയുടെ രണ്ട് ആണ്‍മക്കളും ലഹരിക്ക് അടിമയായതോടെ, അദ്ദേഹത്തിന്റെ കുടുംബവും വലിയ പ്രശ്നത്തിലായി. ഇത് സഹിക്കാന്‍ പറ്റാത്ത കാര്യമാണ്. ഇതു വളരെ ഗൗരവത്തിലെടുക്കേ ണ്ട വിഷയമാണ്. കേരളത്തില്‍ കഞ്ചാവ്, എംഡിഎംഎ ഉപയോഗം വര്‍ധിക്കുകയാണ്. ലഹരി ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കേണ്ടതുണ്ടെന്നും കമ്മീഷണര്‍ .
എല്ലാ റാങ്കിലുമുള്ള പൊലീസുകാരുടെ മക്കളും ലഹരിക്ക് അടിമകളായിയുണ്ടെന്നും കമ്മിഷണര്‍ പറ ഞ്ഞു. നമ്മുടെ സഹപ്രവര്‍ത്തകരുടെ കുട്ടി ലഹരിക്ക് അടിമയായി കൊല്ലപ്പെട്ട സംഭവമുണ്ടായിട്ടുണ്ട്. നമ്മള്‍ ജീവിക്കുന്ന പൊലീസ് ക്വാര്‍ട്ടേഴ്സിന് അകത്ത് ഇത്തരത്തില്‍ സംഭവിക്കുന്നത് പൊലീസ് ഉദ്യോ ഗസ്ഥര്‍ കണ്ണു തുറന്ന് പരിശോധിക്കണമെന്നും പൊലീസ് ക്വട്ടേഴ്സിലും ലഹരിക്കെതിരെയുള്ള പ്രതി രോധം ശക്തമാക്കണമെന്ന് പറഞ്ഞാണ് കമ്മിഷണര്‍ പ്രസംഗം അവസാനിപ്പിച്ചത്.