കുവൈത്ത് സിറ്റി: പൊന്നോണത്തെ വരവേറ്റ് കുവൈത്ത് ലുലുവിൽ ഓണം പ്രമോഷന്റെ ഭാഗമായിഓണച്ചന്ത'ക്ക് തുടക്കമായി. കഴിഞ്ഞ ദിവസം തുടങ്ങിയ
ഓണച്ചന്ത’ സെപ്റ്റംബർ 17 വരെ നീളും.അൽ റായ് ഒട്ട്ലറ്റിൽ 12, 13 തീയതികളിൽ വിവിധ സാംസ്കാരിക പരിപാടികളും പായസമേള, പൂക്കളം മത്സരം, കിഡ്സ് എത്നിക് വെയർ ഫാഷൻ ഷോ, വടംവലി എന്നിവയും നടക്കും. മാവേലിയും ചെണ്ടമേളവും പുലികളിയുമാണ് പരിപാടിയുടെ മുഖ്യ ആകർഷണം.
പ്രമോഷന്റെ ഭാഗമായി ഒട്ട്ലറ്റുകളിൽനിന്നും 21 കൂട്ടങ്ങളോട് കൂടിയ ഓണസദ്യയും 14 തരം പായസവും മികച്ച വിലക്കുറവിൽ ലഭ്യമാകും. പഴം, പച്ചക്കറികൾ, പലചരക്ക് സാധനങ്ങൾ, വസ്ത്രങ്ങൾ, ഗൃഹോപകരണങ്ങൾ തുടങ്ങിയവക്കും ഡിസ്കൗണ്ടുകളും ഓഫറുകളും ഏർപ്പെടുത്തിയിട്ടുണ്ട്.ധോത്തികൾ, സാരികൾ, ധാവണി, ചുരിദാറുകൾ, ഓണം കിഡ്സ് വസ്ത്രങ്ങൾ എന്നിവയുടെ വൻ ശേഖരവുമുണ്ട്. കുവൈത്തിലെ എല്ലാ ലുലു ഔട്ട്ലറ്റുകളിലും ഓണം പ്രമോഷൻ ലഭ്യമാണ്.