കല്ല്യാണങ്ങള്‍ക്ക് ആളുകൂടാന്‍ അനുവദിക്കാതിരിക്കുകയും മദ്യം വാങ്ങാന്‍ യാതൊരുവിധ നിയ ന്ത്രണങ്ങളുമില്ലാതെ ആളുകള്‍ കൂട്ടം കൂടുന്നതിനെതിരെ നടപടി സ്വീകരിക്കാത്ത സര്‍ക്കാര്‍ നില പാടിനെതിരേ പ്രതീകാത്മ വിവാഹം സംഘടിപ്പിച്ച സംഘാടകരാണ് കുടു ങ്ങിയത്
കോഴിക്കോട് : പൊതുനിരത്തില്‍ കതിര്‍മണ്ഡപം തീര്‍ത്ത് പ്രതിഷേധത്തിന്റെ ഭാഗമായി പ്രതീ കാ ത്മക വിവാഹം നടത്തിയവര്‍ക്കെതിരെ പൊലീസ് കേസ്. കല്ല്യാണങ്ങള്‍ക്ക് ആളുകൂടാന്‍ അ നുവ ദിക്കാതിരിക്കുകയും മദ്യം വാങ്ങാന്‍ യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാതെ ആളുകള്‍ കൂട്ടം കൂ ടുന്നതിനെതിരെ നടപടി സ്വീകരിക്കാത്ത സര്‍ക്കാര്‍ നിലപാടിനെതിരേ പ്രതീകാത്മ വിവാഹം സംഘ ടിപ്പിച്ച സംഘാടകരാണ് കുടുങ്ങിയത്.
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ വിവാഹത്തില്‍ കൂടുതല്‍ പേരെ പങ്കെ ടുപ്പി ക്കാന്‍ അനുമതി തേടിയായിരുന്നു നടുറോഡില്‍ കല്യാണം. കല്യാണത്തിന് വിളിക്കാതെ തന്നെ കൂ ടുതല്‍ ആളുകള്‍ എത്തിയതോടെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് പൊലീസ് കേസ് എടു ത്തു.
കോഴിക്കോട് മിനി ബൈപ്പാസില്‍ വച്ചായിരുന്നു കല്യാണച്ചടങ്ങുകള്‍. കല്യാണപ്പന്തലില്‍ സന്തോ ഷത്തോടെ നില്‍ക്കേണ്ട വധു അല്‍പം പരുങ്ങ ലിലായിരുന്നു. ഇതുകണ്ട് ആളുകള്‍ തിരക്കിയപ്പോ ഴാണ് ഇത് ഒരു പ്രതിഷേധസമരമാണെന്ന് മനസിലായത്. ഓള്‍ കേരള കാറ്റേഴ്‌സ് അസോസിയേഷ നായിരുന്നു പരിപാടിയുടെ സംഘാടകര്‍. ആളുകളുടെ എണ്ണത്തില്‍ കുറവ് വരുത്തിയെങ്കിലും വി വാഹങ്ങള്‍ക്ക് അനുമതി നല്‍കണമെന്നാണ് ആവശ്യം.
ഉദ്ഘാടകനായെത്തിയ എം.കെ.രാഘവന്‍ എംപിയായിരുന്നു വിവാഹത്തിനും പ്രതിഷേധത്തിനും കാരണവരുടെ സ്ഥാനത്തുണ്ടായിരുന്നത്. വിദേശമദ്യ വില്‍പനശാലയ്ക്കു മുന്നിലായിരുന്നു മണ്ഡപം. പണി പാളിയത് അവിടെയാണ്. കല്യാണ പ്രതിഷേധത്തിന് ആളുകൂടി. ആള്‍ക്കൂട്ടം കണ്ടു ചിലരാ കട്ടെ വരിയില്‍ നിന്നു പിറുപിറുത്തുകൊണ്ട് ഇറങ്ങിപ്പോയി. പൊലീസെത്തിയതോടെ കളി കാര്യ മായി. ഇനി എങ്ങനെ കേസില്‍ നിന്നു തലയൂരണമെന്ന ആലോചനയിലാണു പ്രതിഷേധക്കാര്‍.