ഇംഗീഷ് മരുന്നുകള്‍ക്കെതിരെ പ്രസ്താവനകള്‍ നടത്തി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പി ക്കരു തെന്ന് പതഞ്ജലി സ്ഥാപകന്‍ ബാബാ രാംദേവിനോട് ഡല്‍ഹി ഹൈക്കോടതി. യു എസ് പ്രസി ഡന്റ് ജോബൈഡന് കോവിഡ് -19 ബാധിച്ചതിനെക്കുറിച്ചുള്ള ബാബാ രാം ദേവിന്റെ പ്രസ്താവന വിദേശ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തെ ബാധിക്കുമെ ന്നും ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചു
ന്യൂഡല്‍ഹി : ഇംഗീഷ് മരുന്നുകള്‍ക്കെതിരെ പ്രസ്താവനകള്‍ നടത്തി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കരു തെന്ന് പതഞ്ജലി സ്ഥാപകന്‍ ബാബാ രാംദേവിനോട് ഡല്‍ഹി ഹൈക്കോടതി. യുഎസ് പ്രസിഡന്റ് ജോ ബൈഡന് കോവിഡ് -19 ബാധിച്ചതിനെക്കുറിച്ചുള്ള ബാബാ രാംദേവിന്റെ പ്രസ്താവന വിദേശ രാജ്യങ്ങളു മായുള്ള ഇന്ത്യയുടെ ബന്ധത്തെ ബാധിക്കുമെന്നും ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചു.
ബാബ രാംദേവ് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുതായി ചൂണ്ടിക്കാട്ടി ഡോക്ടര്‍മാരുടെ സംഘടനകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. കോവിഡ് മരണ ങ്ങള്‍ക്ക് ഇംഗീഷ് മരുന്നുകളാണ് ഉത്തരവാദിയെന്ന് പറഞ്ഞു ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പി ക്കാതിരിക്കാന്‍ പ്രേരിപ്പിച്ചെന്ന് കാണിച്ചായിരുന്നു ഹര്‍ജി.
കോവിഡ് വാക്‌സിനേഷനെ അപകീര്‍ത്തിപ്പെടുത്തുക മാത്രമല്ല, വാക്‌സിനേഷന്‍ കോവിഡില്‍ നിന്ന് സംരക്ഷണം നല്‍കില്ലെന്ന് രാംദേവ് പ്രചാരണം നടത്തിയതായും വീഡിയോകളും പ്രസ്താവനകളും ഉദ്ധ രിച്ച് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയില്‍ വ്യക്തമാ ക്കി. സര്‍ക്കാരും മന്ത്രിമാരും ബൂസ്റ്റര്‍ മരുന്നുകള്‍ കഴിക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്ന സമയത്ത്, രാംദേവ് പൊതുജനങ്ങളോട് നടത്തിയ പ്രസ്താവനകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സിബല്‍ വാദിച്ചു.
ഓഗസ്റ്റ് 4ന്, കോവിഡ് -19 നെതിരായ അലോപ്പതിയുടെ ഫലപ്രാപ്തിയെ ചോദ്യം ചെയ്ത് രാംദേവ് നടത്തിയ പ്രസ്താവനയാണ് ഹര്‍ജിക്ക് ആധാരമായത്. വൈറസില്‍ നി ന്ന് ആളുകളെ സംരക്ഷിക്കാന്‍ വാക്‌സിനേ ഷന്‍ മാത്രം പോരെന്നും യോഗയും ആയുര്‍വേദവും അതോടൊപ്പം ചേര്‍ക്കണമെന്നുമായിരുന്നു പ്രസ്താ വന. വാക്‌സിന്റെ ബൂ സ്റ്റര്‍ ഡോസ് എടുത്തിട്ടും യുഎസ് പ്രസിഡന്റ് ജോ ബൈഡന് കോവിഡ് പോസി റ്റീവ് ആയത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് മറുപടിയായാണ് രാംദേവ് പ്രസ്താവന നടത്തിയത്.