ഇടുക്കി ചെറുതോണിക്ക് സമീപം പെരിയാറില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. മുരിക്കാശേ രി മാര്‍ ശ്ലീവാ കോളജിലെ മൂന്നാംവര്‍ഷ ജിയോളജി വിദ്യാര്‍ഥി അഭിജിത്ത്(20) ആണ് മരിച്ചത്
ചെറുതോണി: ഇടുക്കി ചെറുതോണിക്ക് സമീപം പെരിയാറില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരി ച്ചു. മുരിക്കാശേരി മാര്‍ ശ്ലീവാ കോളജിലെ മൂന്നാംവര്‍ഷ ജിയോളജി വിദ്യാര്‍ഥി അഭിജിത്ത്(20) ആണ് മരിച്ചത്.
റാന്നി അത്തിക്കയം സ്വദേശിയാണ്. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് കരക്കെത്തിക്കുമ്പോഴേക്കും അഭിജിത്ത് മരിച്ചിരുന്നു. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചി രിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം പരിശോധനയ്ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.