മലയാള സിനിമാ നിര്‍മാതാക്കളുടെ വീടുകളിലും ഓഫീസുകളിലും ആദായ നികുതിവ കുപ്പിന്റെ പരിശോധന. സിനിമാ നിര്‍മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ നടന്‍ കൂടിയായ പൃഥ്വിരാജ് എന്നിവരുടെ വീടുകളിലും ഓഫീസുകളിലുമാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്
കൊച്ചി : മലയാള സിനിമാ നിര്‍മാതാക്കളുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതിവകുപ്പിന്റെ പരിശോധന. സിനിമാ നിര്‍മാതാക്കളായ ആന്റണി പെരുമ്പാവൂര്‍,ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ നട ന്‍ കൂടിയായ പൃഥ്വിരാജ് എന്നിവരുടെ വീടുകളിലും ഓഫീസുകളിലുമാണ് ആദായ നികുതി വകുപ്പ് റെ യ്ഡ് നടത്തിയത്. വിവിധ സംഘങ്ങളായി വ്യാഴം രാവിലെ 7.45ന് ഒരേസമയം ആരംഭിച്ച പരിശോധന രാ ത്രി എട്ടോടെയാണ് അവസാനിച്ചത്.
ആന്റണി പെരുമ്പാവൂരിന്റെ പട്ടാലിലെ വീട്ടിലും ബാക്കിയുള്ളവരുടെ കൊച്ചിയിലെ വീടുകളിലുമാണ് റെയ്ഡ് നടത്തിയത്. പരിശോധനയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വിവിധ ഡിജിറ്റല്‍ രേ ഖകളും പണമിടപാട് രേഖകളും സംഘം പരിശോധിക്കുകയും ശേഖരിക്കുകയും ചെയ്തു.