പതിനൊന്നുവര്‍ഷം മുമ്പ് യുവതിയും മകളും കാണാതായ പൂവച്ചല്‍ തിരോധാന ക്കേ സില് വഴിത്തിരിവ്. കാണാതായ യുവതിയും കുഞ്ഞും കൊല്ലപ്പെട്ടതായി ക്രൈം ബ്രാ ഞ്ച് അന്വേഷണത്തില്‍ വ്യക്തമായി. പൂവച്ചല്‍ സ്വദേശി ദിവ്യയും ഒന്നര വയസുകാരി മകളുമാണ് കൊല്ലപ്പെട്ടത്
തിരുവനന്തപുരം : പതിനൊന്നുവര്‍ഷം മുമ്പ് യുവതിയും മകളും കാണാതായ പൂവച്ചല്‍ തിരോധാനക്കേ സില് വഴിത്തിരിവ്. കാണാതായ യുവതിയും കുഞ്ഞും കൊല്ലപ്പെട്ട തായി ക്രൈം ബ്രാഞ്ച് അന്വേഷണ ത്തില്‍ വ്യക്തമായി. പൂവച്ചല്‍ സ്വദേശി ദിവ്യയും ഒന്നര വയസുകാരി മകളുമാണ് കൊല്ലപ്പെട്ടത്. ദിവ്യയു ടെ ഭര്‍ത്താവ് മാഹിന്‍ കണ്ണ് ആണ് ക്രൂരകൃത്യം ചെയ്തത്. കൊലപാതകത്തില്‍ ഇയാളുടെ മറ്റൊരു ഭാര്യ റുഖിയക്കും പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
2011 ഓഗസ്റ്റ് 11നാണ് ദിവ്യയെയും മകളെയും കാണാതാകുന്നത്. മാഹിനാണ് ദിവ്യയെയും മകളെയും വീ ട്ടില് നിന്ന് കൂട്ടിക്കൊണ്ടുപോയത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ തെളിവുകള്‍ ഒന്നും കണ്ടെ ത്താനായില്ല. ദിവ്യയും കാമുകന് മാഹിന്‍കണ്ണും ഒരുമിച്ചായിരുന്നു താമസം. എന്നാല്‍ വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നില്ല. വിവാഹം രജിസ്റ്റര്‍ ചെയ്യണമെന്ന ദിവ്യയുടെ കുടുംബത്തിന്റെ ആവശ്യം മാഹിന്‍കണ്ണ് സമ്മതിച്ചില്ല. ഇയാള്‍ പിന്നീട് വിദേശത്തേക്ക് പോയി.
കേസില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ദിവ്യയുടെ മാതാവ് പലപ്പോഴായി പൊലീസിനെ സമീ പിച്ചിരുന്നു. രണ്ടുമാസം മുന്‍പ് തിരുവനന്തപുരം റൂറല്‍ എസ്പി ഡി ശില്പ, കേസ് അന്വേഷിക്കാനായി പ്രത്യേക സംഘത്തെ നിയോഗിക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോണ്‍സന്റെ നേതൃ ത്വത്തിലായിരുന്നു അന്വേഷ ണം.
മാഹിന്‍ കണ്ണിനെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തിരുന്നു. ദിവ്യയെയും മകളെയും തമി ഴ്നാട്ടില്‍ എത്തിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കടലില്‍ കളഞ്ഞെന്ന് മാഹിന്‍കണ്ണ് ക്രൈംബ്രാ ഞ്ചി നോട് സമ്മതിച്ചു. ഊരൂട്ടമ്പലത്തിലാണ് ദിവ്യയും മാഹിന്‍കണ്ണും താമസിച്ചിരുന്നത്. പെട്ടെന്ന് ഒരു ദിവസം ദിവ്യയെയും മകളെയും കാണാതായി എന്നായിരുന്നു മാഹിന്‍കണ്ണ് തുടക്കം മുതല്‍ പറഞ്ഞിരു ന്നത്.