പുന്നമടക്കായലില്‍ ഹൗസ് ബോട്ട് തൊഴിലാളി മുങ്ങി മരിച്ചു.നെഹ്റു ട്രോഫി വാര്‍ഡ് അനീ ഷ് ഭവനില്‍ അനീഷ്(42)ആണ് മരിച്ചത്. ജോലികഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴിയായിരുന്നു അപകടം സംഭവിച്ചത്
ആലപ്പുഴ : പുന്നമടക്കായലില്‍ ഹൗസ് ബോട്ട് തൊഴിലാളി മുങ്ങി മരിച്ചു.നെഹ്റു ട്രോഫി വാര്‍ഡ് അനീഷ് ഭവനില്‍ അനീഷ്(42)ആണ് മരിച്ചത്. ജോലികഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴിയായിരുന്നു അപകടം സംഭവിച്ചത്.
Also read: ലോറിയില്‍ നിന്ന് ഇരുമ്പ് ഷീറ്റുകള്‍ റോഡില്‍ വീണു ; രണ്ട് വഴിയാത്രക്കാര്‍ക്ക് ദാരുണാന്ത്യം
അനീഷ് സഞ്ചരിച്ചിരുന്ന വളളം കായലില്‍ ഒഴുകി നടക്കുന്നത് കണ്ട് നാട്ടുകാരും അഗ്‌നി രക്ഷാസേ നയും നടത്തിയ തിരച്ചിലിലാണ് കായല്‍ച്ചിറ ഭാഗത്തുനിന്ന് മൃതദേഹം കണ്ടെത്തിയത്. വളളത്തില്‍ അനീഷിന്റെ ചെരുപ്പ് ഉണ്ടായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.











