സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായും പി.സി ചാക്കോ കൂടിക്കാഴ്ച നടത്തി. എല്‍ഡിഎഫിലേക്ക് തിരിച്ചുവരുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം യെച്ചൂരിയെ അറിയിച്ചു
ഡല്‍ഹിയില്‍ : കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് പി.സി ചാക്കോ എന്‍സിപിയില്‍ ചേര്‍ന്നു.ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി നിര്‍ണായക കൂടിക്കാഴ്ചക്ക് ശേഷമാണ് എന്‍സിപിയില്‍ ചേരാന്‍ തീരുമാനിച്ചത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായും പി.സി ചാക്കോ കൂടിക്കാഴ്ച നടത്തി. എല്‍ഡിഎഫിലേക്ക് തിരിച്ചുവരുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം യെച്ചൂരിയെ അറിയിച്ചു. ശരദ് പവാറുമായി പി.സി. ചാക്കോയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. എന്‍സിപിയുമായി പി.സി. ചാക്കോ നേരത്തെ തന്നെ ചര്‍ച്ചകള്‍ നടത്തിയിരുന്നു.എന്നാല്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല.
സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള തെരഞ്ഞെടുപ്പ് സമിതി ചേരുകയോ തങ്ങള്‍ ഉള്‍പ്പെടെ നേതാക്കള്‍ നല്‍കിയ നിര്‍ദേശങ്ങളും പട്ടികയും അവഗണിക്കുകയും ചെയ്തുവെന്നും ചൂണ്ടികാട്ടിയായിരുന്നു അദ്ദേഹം കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ചത്. കോണ്‍ഗ്രസ് വിട്ടപ്പോള്‍ തന്നെ ചാക്കോ ക്കായി എന്‍സിപി വാതില്‍ തുറന്നിട്ടിരുന്നു. ചാക്കോയെ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ മാസ്റ്റര്‍ സ്വാഗതം ചെയ്തിരുന്നു.