പീഡനക്കേസില്‍ പി.സി ജോര്‍ജിന് ജാമ്യം നല്‍കിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരി. കേസില്‍ പൊലീസ് ചുമത്തിയ വകുപ്പുകള്‍ക്കപ്പുറം ചില കാര്യങ്ങളുണ്ട്. കേസ് താന്‍ നി യമപരമായി നേരിടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു
കൊച്ചി: പീഡനക്കേസില്‍ പി.സി ജോര്‍ജിന് ജാമ്യം നല്‍കിയതിനെതിരെ ഹൈക്കോടതിയെ സമീ പിക്കുമെന്ന് പരാതിക്കാരി. കേസില്‍ പൊലീസ് ചുമത്തിയ വകുപ്പുകള്‍ക്കപ്പുറം ചില കാര്യങ്ങളുണ്ട്. കേസ് താന്‍ നിയമപരമായി നേരിടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കൊച്ചിയില്‍ അഭിഭാഷകന്‍ ബി.എ ആളൂരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സം സാരിക്കുകയായിരുന്നു അവര്‍. ഇപ്പോള്‍ പ്രചരിക്കുന്ന ഓഡിയോ താനും പി.സി ജോര്‍ജും തമ്മില്‍ സംസാരിച്ചത് തന്നെയാണ്. പി.സി ജോര്‍ജിന്റെ ശാരീരിക ഉപദ്രവം തടയാന്‍ താന്‍ ശ്രമിച്ചിരുന്നു. ചി കിത്സയില്‍ ആയിരുന്നത് കൊണ്ടാണ് പി.സി ജോര്‍ജിനെതിരെ പരാതി നല്‍കാന്‍ വൈകിയത്. ചി കിത്സയുടെ ഭാഗമായി കീമോതൊറാപ്പി ഉള്‍പ്പടെ ചെയ്യുന്നയാളാണ് താനെന്നും പരാതിക്കാരി പറ ഞ്ഞു.
സ്വപ്നയുടെ കാര്യം തെളിവുകളില്ലെങ്കില്‍ പറയാന്‍ തന്നെ കിട്ടില്ലെന്ന് പിസി ജോര്‍ജിനോട് തുറന്നു പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് തന്നെ അപകീര്‍ത്തിപ്പെടു ത്താന്‍ വീണ്ടും തുടങ്ങിയത്. അന്ന് മുറിയില്‍ നടന്നത് എന്തെല്ലാമെന്ന് ഞാന്‍ പറയും. പിസി ജോര്‍ജിന്റെ ശാരീരിക ഉപദ്രവം തടയാന്‍ ശ്രമിച്ചിരുന്നതായും പരാതിക്കാരി പറഞ്ഞു. അന്നുണ്ടായ ദുരനുഭവങ്ങളാണ് താന്‍ പരാ തിയില്‍ പറഞ്ഞതെന്നും പരാതിക്കാരി പറഞ്ഞു.
രണ്ടാഴ്ച മുന്‍പ് തന്നെ പരാതി മൊഴിയായി കൊടുത്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. രാഷ്ട്രീയമായ വിവാദങ്ങളിലേക്ക് തന്നെ വലിച്ചഴക്കുക യാണ്. സ്ത്രീയെന്ന നിലയില്‍ അപമാനിച്ചത് മറച്ചു വയ്ക്കുകയാണ് ഇവിടെ. തന്നെ മോശക്കായിയെന്ന് വരുത്തി തീര്‍ത്താലും പറയാനുള്ളത് പറയുമെന്നും അവര്‍ പറഞ്ഞു.