പിന്‍വാതില്‍ നിയമനങ്ങള്‍ സംബന്ധിച്ച് നിയമസഭയില്‍ പി സി വിഷ്ണുനാഥ് എംഎല്‍ എ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു
തിരുവനന്തപുരം : പിന്‍വാതില്‍ നിയമനങ്ങള്‍ സംബന്ധിച്ച് നിയമസഭയില്‍ പി സി വിഷ്ണുനാഥ് എംഎ ല്‍എ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമ തി നിഷേധിച്ചു. ജനങ്ങള്‍ക്കിടയില്‍ തെ റ്റിദ്ധാരണ സൃഷ്ടിക്കാനാണ് ഇത്തരം ഒരു ആരോപണമെന്ന് അടിയന്തര പ്രമേയത്തിന് മറുപടി പറയവെ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു.
ഉദ്യോഗാര്‍ത്ഥികളോട് എന്തോ അനീതി ചെയ്യാന്‍ ശ്രമിച്ചു എന്നതായിരുന്നു ആരോപണം. എന്നാല്‍ ഉ ദ്യോഗാര്‍ത്ഥികള്‍ ഇതു തള്ളിക്കളഞ്ഞു എന്നതിന്റെ തെളിവായിരുന്നു തിരഞ്ഞെടുപ്പ് ഫലമെന്ന് മന്ത്രി പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിനേക്കാള്‍ 18000 അധികം നിയമനങ്ങള്‍ ഒന്നാം പിണറായി സര്‍ക്കാര്‍ നട ത്തി. 35840 നിയമനം രണ്ടാം പിണറായി സര്‍ക്കാര്‍ ഇതുവരെ നടത്തി.
ലോക്ക് ഡൗണിന്റെ കാലത്ത് കേരളത്തില്‍ മാത്രമാണ് പി എസ് സി യിലൂടെ നിയമനങ്ങള്‍ നടന്നിട്ടുള്ളത്. 55 റാങ്ക് പട്ടികകള്‍ പ്രസിദ്ധീകരിച്ചു. എല്ലാം അടഞ്ഞുകിടന്ന പ്പോഴും പിഎസ്‌സി ഉദ്യോഗാര്‍ഥികള്‍ക്കായി പ്രവര്‍ത്തിച്ചു. മേയര്‍ എഴുതിയിട്ടില്ലെന്ന് പറയുന്നതും കിട്ടേണ്ട ആള്‍ കിട്ടിയിട്ടില്ലെന്ന് പറയുന്നതുമായ ഒരു കത്തിന്റെ പേരിലാണ് കോലാഹലമെന്നും എം ബി രാജേഷ് സഭയില്‍ പറഞ്ഞു.
അതേ സമയം പി എസ് സിയേയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനേയും നോക്കുകുത്തിയാക്കിയാണ് പിന്‍വാതില്‍ നിയമനം നടത്തുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാ പനങ്ങളില്‍ അനധികൃത നിയമനങ്ങള്‍ നടക്കുന്നത് ഉദ്യോഗാര്‍ത്ഥികളോടുള്ള വെല്ലുവിളിയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.