പിണറായി വിജയന് ആശംസയര്‍പ്പിക്കാന്‍ ഇടത് മുന്നണിയുടെ വിജയാഘോഷ ദിവസം ദീപം തെളിയിച്ചതെന്ന് പ്രചരിപ്പിക്കുന്നത് ശുദ്ധ അസംബദ്ധമാണെന്ന് ഒ രാജഗോപാല്‍
തിരുവനന്തപുരം : ഇടത് മുന്നണിയുടെ വിജയാഘോഷ ദിവസം ദീപം തെളിയിച്ച് ആഘോഷിച്ചി ട്ടില്ലെന്ന് ബിജെപി മുന്‍ എംഎല്‍എ ഒ രാജഗോപാല്‍. തുടര്‍ഭരണം ലഭിച്ചത് ആഘോ ഷിക്കാന്‍ എല്‍ഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും വീടുകളില്‍ ദീപം തെളിയിച്ച അതേ ദിവസം തന്നെ ഒ രാജഗോപാലും വീട്ടില്‍ ദീപം തെളിയിച്ചതിന്റെ ഫേസ്ബുക്ക് ചിത്രങ്ങള്‍ പുറത്തുവന്ന താണ് വിവാദത്തിന് കാരണം. പിണറായി സര്‍ക്കാരിന്റെ വിജയാഘോഷത്തില്‍ ബിജെപി നേതാവും പങ്കെടുത്തുവെന്നായിരുന്നു പ്രചാരണം.
എന്നാല്‍ സേവ് ബംഗാള്‍ ദിനത്തിന്റെ ഭാഗമായാണ് വിളക്ക് കൊളുത്തിയതെന്നാണ് അദ്ദേഹം വിശദീകരിച്ചു. ബംഗാളില്‍ ദുരിതമനുഭവിക്കുന്ന വര്‍ക്ക് ഐക്യപ്പെട്ട് ദീപം തെളിയിക്കണമെന്ന് ബിജെപി നിര്‍ദേശിച്ചിരുന്നുവെന്നും അത് തെറ്റായി പ്രചരിച്ചത് ശുദ്ധ അസംബദ്ധമാണെന്നും ഒ രാജഗോപാല്‍ കൂട്ടിചേര്‍ത്തു.
ബംഗാളില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്ന് ബിജെപി ദേശീയ കമ്മിറ്റി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. അത് പിണറായി വിജയന് ആശംസയര്‍പ്പിക്കാനാണ് എന്ന് പ്രചരിച്ചത് ശുദ്ധ അസംബദ്ധമാണെന്ന് രാജഗോപാല്‍ വ്യക്തമാക്കി.











