മുഖ്യമന്ത്രി ആരെന്നതില്‍ ചര്‍ച്ച ആവശ്യമില്ലെന്നും കേരളത്തിലെ സര്‍ക്കാര്‍ ഇടതുബദലിനുള്ള അംഗീകാരമാണ് പിണറായിയുടെ നേതൃത്വത്തില്‍ നേടിയ വിജയമെന്നും പിബി പറഞ്ഞു. തെരഞ്ഞെടുപ്പ് വിജയത്തില്‍ കേരള ഘടകത്തെ സിപിഎം കേന്ദ്രനേതൃത്വം അനുമോദിച്ചു
തിരുവനന്തപുരം: ജനവിധി പിണറായി വിജയനുള്ള അംഗീകാരമെന്ന് സിപിഎം കേന്ദ്രനേതൃത്വം. മുഖ്യമന്ത്രി ആരെന്നതില്‍ ചര്‍ച്ച ആവശ്യമില്ലെന്നും കേരളത്തിലെ സര്‍ക്കാര്‍ ഇടതുബദലിനുള്ള അംഗീകാരമാണ് പിണറായിയുടെ നേതൃത്വത്തില്‍ നേടിയ വിജയമെന്നും പിബി പറഞ്ഞു. തെരഞ്ഞെടുപ്പ് വിജയത്തില്‍ കേരള ഘടകത്തെ സിപിഎം കേന്ദ്രനേതൃത്വം അനുമോദിച്ചു.
ശൈലജ ടീച്ചറെ മാത്രം നിലനിര്‍ത്തി ബാക്കി മുഴുവന്‍ പുതുമുഖങ്ങള്‍ എന്ന സാധ്യത നേതൃത്വം കാര്യമായി ചര്‍ച്ച ചെയ്യുകയാണ്. ഫ്രഷ് ക്യാബിനറ്റാണ് വരുന്നതെങ്കില്‍ എ സി മൊയ്തീന്‍, ടി പി രാമകൃഷ്ണന്‍ എന്നിവര്‍ക്കും അവസാന നിമിഷം രാജിവച്ച കെ ടി ജലീലിനും ഇക്കുറി അവസരം ലഭിക്കില്ല. മന്ത്രിസഭയില്‍ പൂര്‍ണമായും പുതുമുഖങ്ങളെ കൊണ്ടു വരുന്നതിലൂടെ കേരളത്തിലെ സിപിഎമ്മില്‍ സമ്പൂര്‍ണ തലമുറമാറ്റം സാധ്യമാകും എന്നതാണ് ഇതിലെ സവിശേഷത.
രണ്ടാം പിണറായി സര്‍ക്കാരില്‍ മുഖ്യമന്ത്രി ഒഴികെയുള്ള മന്ത്രിമാരില്‍ ഏറിയ പങ്കും പുതുമുഖ ങ്ങള്‍ ആയിരിക്കുമെന്നാണ് വിലയിരുത്തല്‍. മുഴുവന്‍ പുതുമുഖങ്ങളെ കൊണ്ടു വരാന്‍ ആലോച നയുണ്ടെങ്കിലും ആരോഗ്യമന്ത്രി കെ കെ ശൈലജ മാത്രം പിണറായിക്ക് പിന്നാലെ ക്യാബി നറ്റില്‍ ഇടംപിടിച്ചേക്കും. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ചേര്‍ന്നപ്പോഴും പിബി അംഗങ്ങളായ പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി, എസ് രാമചന്ദ്രന്‍പിള്ള എന്നിവര്‍ നടത്തിയ കൂടിയാലോചനകളിലും ‘ഫ്രഷ് ക്യാബിനറ്റ്’ എന്ന ആശയത്തി നാണ് മുന്‍തൂക്കം കിട്ടിയ തെന്നാണ് സൂചന.
അതേസമയം രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ മെയ് 18ന് നടക്കുമെന്നാണ് വ്യക്തമാകുന്നത്. 2016 മെയ് 25നാണ് ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റത്. 17ന് രാവിലെ എല്‍ഡിഎഫ് യോഗം ചേര്‍ന്ന് ഏതൊക്കെ പാര്‍ട്ടികള്‍ക്ക് എത്ര മന്ത്രിസ്ഥാനം എന്ന കാര്യത്തില്‍ തീരുമാനമെടുക്കും. പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും, സിപിഎം സംസ്ഥാന സമിതിയും എകെജി സെന്ററില്‍ ചേരും. സത്യപ്രതിജ്ഞ ചടങ്ങ് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ലളിതമായിട്ടാവും നടത്തുക.