യുവാവിനെ കൊന്ന് പുഴയില്‍ തള്ളിയ കേസില്‍ ആറ് പേര് പിടിയില്‍. പാലക്കാട് തത്ത മംഗലം സ്വദേശി സുവീഷി(20)നെ കൊലപ്പെടുത്തിയ കേസില്‍ സ്വരാജ്,ഹക്കീം, ഋഷി കേശ്,അജയ്, ഷമീര്‍, മദന്‍കുമാര്‍ എന്നിവരെയാണ് സൗത്ത് പൊലീസ് കസ്റ്റഡിയി ലെടുത്തത്
പാലക്കാട് : യുവാവിനെ കൊന്ന് പുഴയില്‍ തള്ളിയ കേസില്‍ ആറ് പേര് പിടിയില്‍. പാലക്കാട് തത്ത മംഗലം സ്വദേശി സുവീഷി(20)നെ കൊലപ്പെടുത്തിയ കേസില്‍ സ്വരാജ്, ഹക്കീം, ഋഷികേശ്, അജയ്, ഷമീര്‍, മദന്‍കുമാര്‍ എന്നിവരെയാണ് സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഒരുമാസം മുമ്പ് കാണാതായ സുവീഷിശന്റ മൃതദേഹം ഇന്നലെ യാക്കര പുഴയുടെ സമീപത്ത് നി
ന്നാണ് കണ്ടെത്തിയത്. ജൂലൈ 19നാണ് സുവീഷിനെ കാണാതായത്. അന്ന് രാത്രി പാലക്കാടുള്ള മെഡിക്കല്‍ ഷോപ്പിന് സമീപത്തു നിന്ന് സുവീഷിനെ പ്രതികള്‍ ബലമായി സ്കൂട്ടറില്‍ കയറ്റി കൊ ണ്ടുപോയതാണ്. തുടര്‍ന്ന് മലബാര്‍ ആശുപത്രിയ്ക്ക് സമീപത്തെ ശ്മാശനത്തില്‍ വച്ച് മര്ദിച്ചുകൊ ന്ന ശേഷം യാക്കര പുഴയില്‍ തള്ളുകയായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്. മൃതദേഹം പൂ ര്‍ണ്ണ മായും അഴുകിയ നിലയിലാണ്. ഫൊറന്‍സിക് ഉദ്യോഗസ്ഥര്‍ തെളിവെടുത്തു.
സുവീഷിന് സുഹൃത്തുക്കളുടെ ഭീഷണി ഉണ്ടായിരുന്നുവെന്നും കാര്‍ വാടകക്ക് എടുത്തതുമായി ബന്ധപ്പെട്ടതര്ക്കമാണെന്നും സുവീഷിന്റെ അമ്മ പറഞ്ഞു. സുവീഷിനെ കാണാതായതോടെ ജൂ ലൈ 26ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.