പാലക്കാട്ടെ രണ്ട് കൊലപാതകങ്ങളും ആസൂത്രിതമെന്ന് എഡിജിപി വിജയ് സാഖറെ. രണ്ട് കൊലപാത കങ്ങളിലും ഗൂഢാലോചന നടന്നിട്ടുണ്ട്. ഗൂഢാലോചനയ്ക്ക് പിന്നിലെ സൂത്രധാര ന്മാരെ പൊലീസ് കണ്ടുപി ടിക്കും. കൊലപാതകം നടത്തിയവര്‍ വെറും കാലാള്‍പ്പടകള്‍ മാ ത്രമാണ് – എഡിജിപി
പാലക്കാട്: പാലക്കാട്ടെ രണ്ട് കൊലപാതകങ്ങളും ആസൂത്രിതമെന്ന് എഡിജിപി വിജയ് സാഖറെ. രണ്ട് കൊലപാതകങ്ങളിലും ഗൂഢാലോചന നടന്നിട്ടുണ്ട്. ഗൂഢാലോചന യ്ക്ക് പിന്നിലെ സൂത്രധാരന്മാരെ പൊലീ സ് കണ്ടുപിടിക്കും. കൊലപാതകം നടത്തിയവര്‍ വെറും കാലാള്‍പ്പടകള്‍ മാത്രമാണ്. കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ഏതാനും വി വരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും, അതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നതെന്നും എഡിജിപി വ്യക്തമാക്കി.
എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈര്‍ വധക്കേസില്‍ രണ്ടു പേരു ടെ അറസ്റ്റ് ഉടന്‍ ഉണ്ടാവും. ശ്രീനി വാസനെ കൊലപ്പെടുത്തിയ പ്രതി കളെ തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ട് കൊലപാതകങ്ങളുമായി ബന്ധപ്പെ ട്ട് നിരവധി പേര്‍ കസ്റ്റഡിയിലുണ്ടെന്ന് വിജയ് സാഖറെ പറഞ്ഞു. സംശ യമുള്ളവരെ ചോദ്യംചെയ്യുന്നു. അതിനായി നാലു ടീം ഉണ്ടാക്കി യിട്ടു ണ്ട്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ശ്രീനിവാസനെ കൊ ലപ്പെടുത്തിയ പ്രതികളെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചെന്നും സാഖറെ പറഞ്ഞു. ഇനി അക്രമം ആവ ര്‍ത്തിക്കാതിരിക്കാന്‍ സുരക്ഷ ശക്തമാക്കും.
സുബൈറിന്റെ കൊലപാതകത്തില്‍ പൊലീസ് കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ആര്‍എസ്എസ് പ്രവര്‍ത്തകരായ നാല് പേരാണ് കസ്റ്റഡിയിലുള്ളത്. കാര്‍ വാടകക്ക് എടുത്ത ബിജെപി പ്രവര്‍ത്തകനായ രമേശിനെ ഇതുവരെ പിടികൂടാനായില്ല. സംഘ്പരിവാര്‍ പ്രവര്‍ത്തകരായ ഷൈജു, ജി നീഷ്, സുദര്‍ശന്‍, ശ്രീജിത്ത് എന്നി വരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതില്‍ സുദര്‍ശന്‍, ശ്രീ ജിത്ത്, ഷൈജു എന്നിവര്‍ എസ്ഡിപിഐ പ്രവര്‍ത്തകനായ സക്കീര്‍ ഹുസൈന്‍ വധശ്രമ കേസിലെ പ്ര തികളാണ്. മറ്റ് നാലു പ്രതികളെ വഴിയില്‍ ഇറക്കിവിട്ട ശേഷം രമേശ് കഞ്ചിക്കോട് വ്യവസായ മേഖലയില്‍ കാര്‍ നിര്‍ത്തിയിട്ട് ഒളിവില്‍ പോവുകയായിരുന്നു.
ശ്രീനിവാസനെ കൊലപ്പെടുത്തിയ പ്രതികളുടെ പേരു വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ല. സിസിടിവി ദൃ ശ്യങ്ങളില്‍ നിന്നും ശ്രീനിവാസനെ കൊലപ്പെടുത്തിയ പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. മൂന്ന് ബൈക്കുകളില്‍ ആറംഗ സംഘമാണ് മേലാമുറിയിലെ ശ്രീനിവാസന്റെ കടയ്ക്ക് മുന്നിലെ ത്തിയത്. ഒരു ബൈക്കിന്റെ ഉടമയെ തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റൊരാള്‍ക്ക് പണയത്തിന് നല്‍കിയതാണെ ന്നാണ് ഉടമ പൊലീസിന് മൊഴി നല്‍കിയത്. പാലക്കാട് നഗരത്തില്‍ തന്നെ ഉള്ളവരാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ശ്രീനിവാസന്റെ കൊലപാതകം അന്വേഷിക്കുന്നത്.