സിപിഐ മുഖപത്രമായ ‘ജനയുഗം’ ശ്രീനാരായണഗുരു ജയന്തി കൈകാര്യം ചെയ്ത രീതി യെ സാമൂഹിക മാധ്യമങ്ങളില്‍ കെ. കെ ശിവരാമന്‍ വിമര്‍ശിച്ചിരുന്നു. ശ്രീനാരായണ ഗുരു ജയന്തിയുമായി ബന്ധപ്പെട്ട് പാര്‍ട്ടി മുഖപത്രത്തില്‍ ഒരു ചിത്രം മാത്രമാണ് നല്‍കിയതെ ന്നായിരുന്നു ശിവരാമന്റെ വിമര്‍ശനം
തിരുവനന്തപുരം:ശ്രീനാരായണ ഗുരു ജയന്തിയുമായി ബന്ധപ്പെട്ട് പാര്‍ട്ടി മുഖപത്രത്തെ വിമര്‍ശിച്ച സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന് കാരണം കാണിക്കല്‍ നോട്ടിസ്. സമൂഹ മാ ധ്യമത്തിലൂടെ പാര്‍ട്ടി മുഖപത്രത്തെ വിമര്‍ശിച്ചതിന് പാര്‍ട്ടി സംസ്ഥാന നേതൃത്വമാണ് നോട്ടിസ് നല്‍ കിയത്.
സിപിഐ മുഖപത്രമായ ‘ജനയുഗം’ ശ്രീനാരായണഗുരു ജയന്തി കൈകാര്യം ചെയ്ത രീതിയെ സാമൂ ഹിക മാധ്യമങ്ങളില്‍ കെ. കെ ശിവരാമന്‍ വിമര്‍ശിച്ചിരുന്നു. ശ്രീനാരായണ ഗുരു ജയന്തിയുമായി ബന്ധപ്പെട്ട് പാര്‍ട്ടി മുഖപത്രത്തില്‍ ഒരു ചിത്രം മാത്രമാണ് നല്‍കിയതെന്നായിരുന്നു ശിവരാമന്റെ വിമര്‍ശനം.
മറ്റ് പത്രങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് അവരുടെ കാഴ്ചപ്പാട് ഉള്‍പ്പെടെ പ്രസിദ്ധീകരിച്ചു. എന്നാല്‍ ശ്രീ നാരായണഗുരു ജയന്തിയുടെ പ്രാധാന്യം ക ണക്കിലെടുത്തൊരു സമീപനം ജനയുഗത്തിന്റെ ഭാ ഗത്ത് നിന്ന് ഉണ്ടായില്ല. ഗുരുവിനെ കുറിച്ച് അറിയാത്ത മാനേജ്‌മെന്റും എഡിറ്റോറിയല്‍ ബോര്‍ ഡും ജനയുഗത്തിന് ഭൂഷണമല്ലെന്നും പത്രത്തിന്റെ സമീപനം ഗുരുനിന്ദയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ടാണ് പാര്‍ട്ടി കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയത്. ശിവരാമന്റെ മറുപടി സിപിഐ സംസ്ഥാന നിര്‍വാഹക സമിതി ചര്‍ച്ച ചെയ്യും.