നടന്‍ ദിലീപിന്റെ ചുവന്ന സ്വിഫ്റ്റ് അന്വേഷണ സംഘം കസ്റ്റഡിയിലെടു ത്തു. 2016 ഡി സംബര്‍ 26ന് പള്‍സര്‍ സുനി ദിലീപിന്റെ വീട്ടില്‍ നിന്ന് ഈ കാറിലാണ് മടങ്ങിയതെന്നാ ണ് ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. ദിലീപിന്റെ ആലു വയിലെ വീട്ടിലെത്തിയാണ് സ്വിഫ്റ്റ് കാര്‍ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.
കൊച്ചി: നടന്‍ ദിലീപിന്റെ ചുവന്ന സ്വിഫ്റ്റ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. 2016 ഡിസംബര്‍ 26ന് പള്‍സര്‍ സുനി ദിലീപിന്റെ വീട്ടില്‍ നിന്ന് ഈ കാറിലാണ് മടങ്ങിയതെന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിയാണ് സ്വിഫ്റ്റ് കാര്‍ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. വധ ഗൂഢാലോചനക്കേസിലെ തെളിവെന്ന നിലയ്ക്കാണ് നട പടി.
2016 ഡിസംബര്‍ 26ന് ദിലീപിന്റെ സുഹൃത്തായിരുന്ന ബാലചന്ദ്രകുമാറും സഹോദരന്‍ അനൂപും, പള്‍സ ര്‍ സുനിയും സഞ്ചരിച്ച കാറാണിതെന്നാണ് അന്വേഷണ സംഘത്തി ന്റെ കണ്ടെത്തല്‍. കേസില്‍ പള്‍സര്‍ സുനിയുമായി ദിലീപിന് ബന്ധമുണ്ടെന്ന് തെളിയിക്കുന്നതിനുള്ള നിര്‍ണായക തെളിവായാണ് കാര്‍ കസ്റ്റ ഡിയിലെടുക്കുന്നത്. ഈ കാറില്‍ സഞ്ചരിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പള്‍സര്‍ സുനിയും ബാലച ന്ദ്രകുമാറും ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു. ദിലീപിന്റെ സഹോദരന്‍ അനൂപും കാറില്‍ ഉ ണ്ടായിരുന്നതായി അന്വേഷണ സംഘം വ്യക്തമാക്കി.വീട്ടില്‍ വച്ച് ദിലീപ്, പള്‍സര്‍ സുനിക്ക് പണം കൈമാ റിയിരുന്നതായും അവര്‍ വ്യക്തമാക്കി.
ആലുവയിലെ വീട്ടില്‍ നിന്ന് പോകുന്നവഴി പള്‍സര്‍ സുനിയെ ബസ് സ്റ്റോപ്പിലിറക്കാന്‍ ദിലീപിന്റെ സ ഹോദരനോട് അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് ഒരു ചുവന്ന സ്വി ഫ്റ്റ് കാറിലാണ് ഇവര്‍ പോയ തെന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴി. ദിലീപിന്റെ സഹോദരന്‍ അനൂപാണ് പള്‍സര്‍ സുനിയെ പരിചയപ്പെടു ത്തിയതെന്നും മൊഴിയിലുണ്ട്.
നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് ശേഷമുണ്ടായ ആദ്യ കസ്റ്റഡിയാണിത്. കാര്‍ കസ്റ്റഡി യിലെടുത്തെങ്കിലും ഓടിക്കാന്‍ കഴിയാത്ത നിലയിലാണ് വാഹനം. അതുകൊണ്ടുതന്നെ ഈ കാര്‍ കസ്റ്റ ഡിയിലെടുത്ത ശേഷം ഉടമയായ ദിലീപിന് തന്നെ വിട്ടുകൊടുത്തിരിക്കുകയാണ്. ആവശ്യപ്പെടുന്ന സമ യത്ത് കോടതിയില്‍ ഹാജരാക്കണമെന്ന വ്യവസ്ഥയില്‍ ക്രൈം ബ്രാഞ്ച് കാര്‍ ദിലീപിന് കൈമാറി.