English हिंदी

Blog

alpha upsana inauguraiton photo 1

അതത് ദിവസം മരിച്ചുപോയവരെ ഓര്‍മിയ്ക്കുന്ന, 365 ദിവസവും നടക്കുന്ന ‘ഉപാസന’യ്ക്ക് ആല്‍ഫാ പാലിയേറ്റീവ് കെയറില്‍ തുടക്കമായി; ആദ്യദിനം ഓര്‍ത്തത് 55 പേരെ; ഇന്നലെ ഓര്‍ത്തത് 56 പേരെ

ഇതുവരെ 27113 പരേതര്‍; ഇന്ന് (ഏപ്രില്‍ 21) ഓര്‍ക്കുക 44 പേരെ

തൃശൂര്‍: മെയ് 3-ന് പ്രവര്‍ത്തനത്തിന്റെ 16 വര്‍ഷം പൂര്‍ത്തിയാക്കുന്ന ആല്‍ഫ പാലിയേറ്റീവ് കെയര്‍, ഇക്കാലത്തിനിടെ ആല്‍ഫയുടെ പാലിയേറ്റീവ് കെയര്‍ പരിചരണം ഏറ്റുവാങ്ങി മരണത്തിലേയ്ക്ക് കടന്നുപോയവരെ ഓര്‍ക്കുന്ന ഉപാസന പദ്ധതിക്ക് തുടക്കം കുറിച്ചു. ഇതനുസരിച്ച് വര്‍ഷത്തിലെ 365 ദിവസവും ആല്‍ഫയുടെ എടമുട്ടം ആസ്ഥാനത്ത് സംഘടിപ്പിക്കുന്ന ചടങ്ങില്‍ അതത് ദിവസം മരിച്ചു പോയവരെ ഓര്‍മിക്കുന്ന പരിപാടിയാണ് ഉപാസന.

ആല്‍ഫയുടെ എടമുട്ടം കേന്ദ്രത്തിലും വിവിധ ജില്ലകളിലെ 17 ലിങ്ക് സെന്ററുകളിലുമായി 2005 മുതല്‍ വിവിധ വര്‍ഷങ്ങളില്‍ ഏപ്രില്‍ 19-ന് മരിച്ചുപോയ 55 പേരുടെ ഓര്‍മകളാണ് ഉപാസനയുടെ ഉദ്ഘാടനദിവസമായ തിങ്കളാഴ്ച പങ്കുവെയ്ക്കപ്പെട്ടത്. പരിപാടി ആല്‍ഫ പാലിയേറ്റീവ് കെയര്‍ ചെയര്‍മാന്‍ കെ.എം. നൂര്‍ദീന്‍ യുഎഇയില്‍ നിന്ന് ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്തു. ആല്‍ഫ കെയര്‍ ഹോം-ആശിഷിലെ അന്തേവാസികള്‍ ദീപം തെളിയിച്ചു. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. കരാഞ്ചിറ നെടുംപറമ്പില്‍ ആന്‍സിയെ ഓര്‍ക്കാന്‍ എത്തിയ സഹോദരന്റെ മക്കളായ അബിത ജോസഫും അജേഷും ആല്‍ഫയുമായുള്ള ഓര്‍മകള്‍ പങ്കുവച്ചു.

Also read:  തിരുവനന്തപുരം വിമാനതാവളത്തിൽ എത്തിയ രണ്ടു  ഭീകരർ എൻ.ഐ.എ പിടിയിൽ

ആല്‍ഫ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ഓഫ് പാലിയേറ്റീവ് കെയര്‍ വളണ്ടിയര്‍മാരായ പത്ത് സ്‌കൂള്‍ കുട്ടികള്‍ വരിയായി വന്ന് പരേതരുടെ ഛായാചിത്രങ്ങളില്‍ പുഷ്പവൃഷ്ടി നടത്തിയതിനു ശേഷം പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു. ഊഴമനുസരിച്ച് ഓരോ ദിവസവും ഓരോ ബാച്ച് വിദ്യാര്‍ത്ഥികളെയാണ് പരിപാടിയില്‍ പങ്കെടുപ്പിക്കുകയെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ കെ എം നൂര്‍ദീന്‍ പറഞ്ഞു.

2005 മെയ് 3-ന് പ്രവര്‍ത്തനമാരംഭിച്ച ദിവസം മുതല്‍ ഇതുവരെ ഇന്‍പേഷ്യന്റ്സ്, ഹോം കെയര്‍ സേവനവും ഫിസിയോ തെറാപ്പി സേവനവും നല്‍കപ്പെടുന്നവര്‍ എന്നിവരുള്‍പ്പെടെ 35,119 രോഗികള്‍ക്കാണ് ആല്‍ഫ സേവനം നല്‍കിയിട്ടുള്ളതെന്ന് നൂര്‍ദീന്‍ പറഞ്ഞു. ഇനി ചികിത്സയൊന്നും ചെയ്യാനില്ലെന്ന് വിധിയെഴുതി ആശുപത്രികള്‍ മടക്കിയ രോഗികളും വളരെയേറെ പ്രായം ചെന്നവരുമായിരുന്നു ഇവരില്‍ ഭൂരിപക്ഷവും. അവരില്‍ 8006 പേര്‍ മാത്രമേ ഇന്ന് ജീവിച്ചിരിക്കുന്നുള്ളു. മരണപ്പെട്ടവരോടുള്ള ആദരവും അവരുടെ ഓര്‍മകളും മങ്ങാതെ നിലനിര്‍ത്തുകയെന്നതാണ് ഉപാസന കൊണ്ട് ഉദ്ദേശിക്കുന്നത്.

Also read:  പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി കോവിഡ് കണ്‍ട്രോള്‍ സെല്‍

വിദ്യാര്‍ത്ഥികളെക്കൂടി ഉള്‍പ്പെടുത്തുന്നതിലൂടെ മുതിര്‍ന്ന തലമുറയോടുള്ള കരുണയും ബഹുമാനവും പുതിയ തലമുറയിലേക്ക് പകരാന്‍ ലക്ഷ്യമിടുകയാണെന്നും നൂര്‍ദീന്‍ പറഞ്ഞു. പരിചരണ കാലത്തിനിടെ ആല്‍ഫ കുടുംബവുമായി ഹൃദയബന്ധം സ്ഥാപിക്കാനായതിന്റെ ഓര്‍മ കൂടിയാണിത്. ഒപ്പം വൃദ്ധജനങ്ങളുടെ എണ്ണം താരതമ്യേന കൂടുതലുള്ള കേരളത്തില്‍ പാലിയേറ്റീവ് കെയറിന്റെ പ്രാധാന്യവും ആവശ്യകതയും പ്രചരിപ്പിക്കുന്നതിനും ഇതിലൂടെ ഉദ്ദേശിക്കുന്നു.

എല്ലാ ദിവസവും രാവിലെ 10 മണിക്കും 12 മണിക്കും രണ്ടു പ്രാര്‍ത്ഥനകളാ ണ് ഉപാസനയില്‍ നടക്കുക.

അതത് ദിവസം മരിച്ചു പോയവരുടെ ഛായാചിത്രങ്ങളും മേല്‍വിലാസവും മറ്റു വിവരങ്ങളും പ്രദര്‍ശിപ്പിക്കും. സമ്പന്നരെന്നോ നിര്‍ധനരെന്നോ ഭേദമില്ലാതെ സൗജന്യമായി ആല്‍ഫയുടെ സേവനം ഏതെങ്കിലും കാലത്ത് ഏറ്റുവാങ്ങി മരിച്ചു പോയവരെയാണ് ഓര്‍മിക്കുന്നത്. ഉപാസനയില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് ആല്‍ഫ പാലിയേറ്റീവ് കേന്ദ്രത്തില്‍ താമസിക്കുന്നവര്‍ക്കൊപ്പം ഉച്ചഭക്ഷണവും നല്‍കും. രണ്ടാം ദിവസമായ ഇന്നലെ (ഏപ്രില്‍ 20) 56 പേരുടെ ഓര്‍മദിവസമായിരുന്നു. ഇന്ന് (ഏപ്രില്‍ 21) ഉപാസനയില്‍ 44 പേരെയാണ് ഓര്‍ക്കുക.

Also read:  വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നത്; 4.26 ലക്ഷം രൂപയ്ക്ക് ഒന്നല്ല, ആകെ 80 ചെക്ക്ഡാമുകള്‍

ഫോട്ടോ 1: ആല്‍ഫ പാലിയേറ്റീവിന്റെ വിവിധ സെന്ററുകളില്‍ പരിചരണത്തിലിരിക്കെ മണ്‍മറഞ്ഞവലരെ ദിവസം തോറും ഓര്‍ക്കുന്ന ഉപാസന പരിപാടിയുടെ ആദ്യദിനമായ തിങ്കളാഴ്ച ആല്‍ഫ എടമുട്ടം ആസ്ഥാനത്ത് ആല്‍ഫ കെയര്‍ ഹോം-ആശിഷിലെ അന്തേവാസികളായ ഭാര്‍ഗവി, കല്യാണിയമ്മ, ബീവി ഉമ്മര്‍, പ്രഭാകരന്‍, മോഹനന്‍, വാസുദേവന്‍ എന്നിവര്‍ ദീപം കൊളുത്തുന്നു

ഫോട്ടോ 2: ആല്‍ഫ പാലിയേറ്റീവിന്റെ വിവിധ സെന്ററുകളില്‍ പരിചരണത്തിലിരിക്കെ മണ്‍മറഞ്ഞവലരെ ദിവസം തോറും ഓര്‍ക്കുന്ന ഉപാസന പരിപാടിയുടെ ആദ്യദിനമായ തിങ്കളാഴ്ച കരാഞ്ചിറ നെടുംപറമ്പില്‍ ആന്‍സിയെ ഓര്‍ക്കാന്‍ എത്തിയ സഹോദരന്റെ മക്കളായ അബിത ജോസഫും അജേഷും ആല്‍ഫയുമായുള്ള ഓര്‍മകള്‍ പങ്കുവെയ്ക്കുന്നു