നെന്മാറയിലെ റഹ്മാന്റെ വീട്ടിലെ കുടുസുമുറിയില്‍ യുവതി പത്തുവര്‍ഷം കഴിഞ്ഞതില്‍ ദുരൂഹതയില്ലെന്ന് വ്യക്തമാക്കി പൊലീസ് റിപ്പോര്‍ട്ട് നല്‍കി
പാലക്കാട് : റഹ്മാന്‍ – സജിത ദമ്പതികളുടെ ഒളിവ് ജീവിതത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. നെന്മാറയിലെ റഹ്മാന്റെ വീട്ടിലെ കുടുസുമുറിയില്‍ യുവതി പത്തുവര്‍ഷം കഴിഞ്ഞതില്‍ ദുരൂഹതയില്ലെന്ന് വ്യക്തമാക്കി പൊലീസ് റിപ്പോര്‍ട്ട് നല്‍കി. പത്തുവര്‍ഷം വീട്ടില്‍ നടന്ന കാര്യങ്ങ ളെക്കുറിച്ച് സജിത പറഞ്ഞതെല്ലാം ശരിവെക്കുന്ന തരത്തിലാണ് മാതാപിതാക്കളുമായി സംസാരി ച്ചപ്പോഴും പൊലീസിന് ലഭിച്ച വിവരങ്ങള്‍.
യുവതി 10 വര്‍ഷം നെന്മാറയില്‍ ഭര്‍തൃവീട്ടില്‍ ഒളിച്ച് ജീവിച്ച സംഭവത്തിലാണ് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വീട് അറ്റകുറ്റപ്പണി നടന്നപ്പോഴും താന്‍ മുറിക്കകത്ത് ഉണ്ടായിരുന്നെന്ന് സജിത മൊഴി നല്‍കി. ഇതിനു തെളിവായി പണിക്കുവന്ന സമീപവാസികളുടെ പേരടക്കം സജിത പൊലീ സിനോട് പറഞ്ഞെന്നാണ് സൂചന. മുറിക്കുള്ളില്‍ താമസിച്ച കാലത്ത് സമീപവീടുകളില്‍ നടന്ന കാര്യങ്ങളും തെരഞ്ഞെടുപ്പു പ്രചാരണത്തിനു വന്ന സ്ഥാനാര്‍ത്ഥികളെക്കുറിച്ചും സജിത പൊലീസിനോട് പറ ഞ്ഞു.
നെന്‍മാറ സിഐ വനിതാ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കി. റഹ്മാനും സജിതയും പറഞ്ഞത് ശരിയാണെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. സാഹചര്യ തെ ളിവുകളും മൊഴികളും പുനപ്പരിശോധിച്ച ശേഷമാണ് പൊലിസ് റിപ്പോര്‍ട്ട് നല്‍കിയത്.
സംഭവത്തില്‍ ദുരൂഹത നീക്കാനും മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനുമാണ് വനിതാ കമ്മിഷന്‍ പോലീസിനോട് റിപ്പോര്‍ട്ട് തേടിയത്. ഇരുവരുടെയും മൊഴികളില്‍ പൊരുത്തക്കേടില്ലെന്നാണ് പൊലീസ് ആദ്യം മുതല്‍ വ്യക്തമാക്കിയത്. എന്നാല്‍ റഹ്മാ ന്റെ മാതാപിതാക്കള്‍ അവകാശപ്പെടുന്നത് സജിത ആ വീട്ടില്‍ താമസിച്ചിട്ടില്ലെന്നാണ്. അത്രയും ചെറിയ വീട്ടില്‍ തങ്ങളറിയാതെ ഒരാളെ ഒളിപ്പിച്ച് താമസിക്കാന്‍ കഴിയില്ലെന്ന് മാതാപിതാക്കള്‍ ഉറപ്പിച്ചുപറയുന്നു.
സംഭവത്തില്‍ വനിതാ കമ്മീഷന്‍ ഇന്ന് തെളിവെടുപ്പ് നടത്തും. വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍, അംഗം ഷിജി ശിവജി എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ്. കമ്മീഷന്‍ ആദ്യം സജിതയെയും റഹ്മാനെയും കണ്ട ശേഷം മാതാപിതാക്കളെയും കാണും.