പണിമുടക്കിനെതിരെ ദേവികുളം എംഎല്‍എ എ.രാജയ്ക്ക് പൊലീസ് മര്‍ദനം. പണി മുടക്ക് യോഗത്തില്‍ സംസാരിക്കാനെത്തിയതായിരുന്നു എംഎല്‍എ. വാഹനങ്ങള്‍ തടയുന്നതിനിടെ പൊലീസുമായുണ്ടായ ഉന്തും തള്ളിനുമിടയിലാണ് എംഎല്‍എയ്ക്ക് മര്‍ദനമേറ്റത്.
ഇടുക്കി: ദേശീയ പണിമുടക്കിനിടെ മൂന്നാറില്‍ സമരാനുകൂലികളും പൊലീസും തമ്മില്‍ സംഘര്‍ഷം. ദേവികുളം എംഎല്‍എ എ രാജയ്ക്ക് പരിക്ക്. എംഎല്‍എ മര്‍ദിച്ചത് പൊലീസാണെന്ന് ആരോപിച്ച് സിപി എം രംഗത്തെത്തി.
വാഹനങ്ങള്‍ തടയുന്നതിനിടെ പൊലീസുമായുണ്ടായ ഉന്തും തള്ളിനുമിടയിലാണ് എംഎല്‍എയ്ക്ക് മര്‍ദ നമേറ്റത്. പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് എംഎല്‍എ ഉന്നയിച്ചത്. പൊലീസ് ഏകപ ക്ഷീയമായി സമരക്കാരെ മര്‍ദിക്കുകയായിരുന്നെന്ന് എ രാജ പറഞ്ഞു. സമര വേദിയില്‍ എംഎല്‍എ സംസാരിക്കുന്നതിനിടെ എത്തിയ വാഹനം സമരക്കാര്‍ തടഞ്ഞു. ഇതോടെ പൊലീസ് ഇടപെട്ടു. ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകകയായിരുന്നു.
വേദിയില്‍ നിന്ന് ഇറങ്ങിവന്ന രാജ, സംഘര്‍ഷത്തിനിടയില്‍ താഴെ വീണു. അദ്ദേഹത്തെ പിന്നീട് ആശു പത്രിയിലേക്ക് മാറ്റി. പിടിച്ചുമാറ്റാന്‍ ചെന്ന എംഎല്‍എ പൊലീസ് മര്‍ദിച്ചു എന്നാണ് സിപിഎം ആരോപി ക്കുന്നത്. മൂന്നാര്‍ എസ്ഐ മദ്യപിച്ചിരുന്നതായി എംഎല്‍എ ആരോപിച്ചു. പൊലീസുകാര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം പ്രവര്‍ത്തകര്‍ മൂന്നാര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.











