ക്ഷേമപദ്ധതികളില്‍ 80 ശതമാനം മുസ്ലീങ്ങള്‍ക്കും 20 ശതമാനം ഇതരന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്ന അനുപാതമാണ് ഹൈക്കോടതി റദ്ദാക്കിയത്
കൊച്ചി : സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കി. 80 ശതമാനം മുസ്ലീങ്ങള്‍ക്കും 20 ശതമാനം ഇതരന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്ന അനുപാതമാണ് റദ്ദാക്കിയത്. സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് നിയമവിരുദ്ധമാണെന്ന് ചൂണ്ടി ക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.
ക്ഷേമപദ്ധതികള്‍ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് കോടതിയുടെ സുപ്രധാന ഉത്തരവ്. നിലവിലുള്ള സ്‌കോളര്‍ഷിപ്പ് വിതരണ രീതി ഭരണഘടനാ വിരുദ്ധവും തുല്യത ഉറപ്പാക്കാത്ത തുമാ ണെന്ന് കോടതി കണ്ടെത്തി.
നിലവിലെ അനുപാതം 2015 ലാണ് നിലവില്‍ വന്നത്. ഇതിന് പിന്നാലെ ക്രൈസ്തവ സഭകള്‍ ഇതി നെതിരെ രംഗത്തെത്തിയിരുന്നു. 18 ശതമാനം ക്രിസ്ത്യാനികളും 27 ശതമാനം മുസ്ലിം വിഭാഗക്കാ രുമാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്. 2008 മുതല്‍ 2015 വരെ മൂന്ന് ഉത്തരവുകള്‍ സര്‍ക്കാര്‍ ഇറ ക്കിയിരുന്നു. ഇതില്‍ 2015ലെ അടക്കമുള്ള ഉത്തരവുകളില്‍ 80 ശതമാനവും മുസ്ലിം വിഭാഗത്തിന് നല്‍കാനായിരുന്നു തീരുമാനം. ഇതിനെതിരെ പാലക്കാട് സ്വദേശി ജസ്റ്റിന്‍ പള്ളിവാതുക്കല്‍ നല്‍കിയ ഹര്‍ജി യിലാണ് ഹൈക്കോടതി ഉത്തരവ്.
അതെസമയം ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി തെറ്റാണെന്നും പുനഃപരിശോധന ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും മുസ്ലിം ലീഗ് നേതാ ക്കള്‍ അറിയിച്ചു. ന്യൂനപക്ഷ ക്ഷേമപദ്ധതി നടപ്പാക്കിയ പശ്ചാത്തലം മനസിലാകാതെ വന്ന അസാ ധാരണ വിധിയാണ് ഹൈക്കോടതിയുടേതെന്ന് ലീഗ് ദേശീയസെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ പ്രതി കരിച്ചു.
മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കാനാണ് പുതിയ ക്ഷേമപദ്ധതികള്‍ക്ക് ശുപാര്‍ശ നല്‍കിയതെന്ന് സര്‍ക്കാര്‍ നിയോഗിച്ച ഉന്നതതല സമിതി അധ്യക്ഷനും മുന്‍ മന്ത്രിയുമായ പാലോളി മുഹമ്മദ് കുട്ടി പ്രതികരിച്ചു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പാലോളി റിപ്പോര്‍ട്ട് അനുസരിച്ചുള്ള മുഴുവന്‍ ആനുകൂല്യവും പൂര്‍ണമായി മുസ്ലിംകള്‍ക്കു തന്നെ നല്‍കണമെന്ന് എസ്.കെ. എസ്. എസ്.എഫ് ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂരും ആവശ്യപ്പെട്ടു.