നെയ്മറാണ് താരം ; ഹിറ്റ് ചാര്‍ട്ടില്‍ ‘ശുനകയുവരാജന്‍’

neymer

നാടന്‍ നായക്കുട്ടിയെ രംഗത്തിറക്കിയാല്‍ സിനിമ സാധ്യമാകുമോ?,  പരിശീലന കനോട് മാത്രം സ്‌നേഹപ്രകടനം കാണിക്കുന്ന നായക്കുട്ടി മറ്റ് നടന്മാര്‍ക്കൊപ്പം സഹകരിക്കുമോ?, സ്‌ക്രിപ്റ്റിന് അനുസരിച്ച് പരിശീലനം സിദ്ധിച്ച ബ്രീഡ് നായ പോരെ?, തുടങ്ങി നിരവധി അഭിപ്രായങ്ങളാണ് സിനിമയുടെ പ്രീ-പ്രൊഡക്ഷന്‍ സമയത്ത്  നവാഗത സംവിധായകനായ  സുധി മാഡിസ ണ്‍ അഭിമുഖീകരിച്ച വെല്ലുവിളികള്‍. എന്നാല്‍ നെയ്മര്‍ എന്ന ചിത്രം ചെയ്യേണ്ടത് ഒരു നാടന്‍ നായ യായിരിക്കണം എന്ന് സംവിധായകന്റെ ഉറച്ച തീരുമാനമായിരുന്നു. അതിനുപ റ്റിയ ഒരു നാടന്‍ നായയെ കണ്ടെത്തുക ശ്രമകരമായ ദൗത്യമായിരുന്നു. മൂന്നു മാസം പ്രായമു ള്ള നായക്കുട്ടിയെ കണ്ടെത്തി മാസങ്ങള്‍ നീണ്ട പരിശീലനത്തിനൊടുവിലാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ താരമായി നെയ്മര്‍ എത്തിയിരിക്കു ന്നത്. സിനിമയെ വിലയിരുത്തി ജയറാം സ്വാമിയു ടെ കുറിപ്പ്

നായ വളര്‍ത്തുന്ന പെണ്‍കുട്ടിയെ പാട്ടിലാക്കാന്‍ കുഞ്ഞുവാവയുടെ കട്ടയ്ക്ക് കൂടെ നില്‍ക്കുന്ന കൂട്ടുകാര നാണ് സിന്റോ. പണി പലതും പാളിയെങ്കിലും പിന്‍മാറാന്‍ മനസില്ലാത്ത പയ്യനോട് നൂറ് ശതമാനം സക്‌സ സ്റേറ്റുണ്ടെന്ന് പ്രൂവ് ചെയ്ത ഒരു പദ്ധതിയെകുറിച്ച സിന്റോ പറയുന്നു. പ്രേമം പട്ടി വഴിയാകണം. നായ വ ളര്‍ത്തുന്ന പെണ്‍കുട്ടിയോട് അടുക്കാന്‍ നായ പ്രേമിയാവുക. ആ ഐഡിയ ആണ് നെയ്മര്‍ എന്ന സിനിമ യില്‍ കഥയായും ക്രാഫ്റ്റായും വര്‍ക്ക് ഔട്ട് ചെയ്തിരിക്കുന്നത്. സംവിധായകന്റെയും എഴുത്തുകാരന്റെ യും ബ്രില്ല്യന്‍സാണ്. ശുഷ്‌ക്കമായിക്കിടന്ന തീയറ്ററുകളിലേക്ക് ആളുവന്നു നിറയുകയും ഈ സിനിമ ആ വേശത്തോടെ കണ്ടിരിക്കുകയും കൈയ്യടിച്ചാസ്വദിക്കുകയും ചെയ്യുന്നത് ആ മികവിലാണ്. ഒപ്പം വെറു മൊരു നാടന്‍ പട്ടിക്കുട്ടിയുടെ അസാമന്യ പ്രകടനവും കൂടിയായതോടെ മലയാള സിനിമയില്‍ വിജയ ത്തിന് വഴിയൊരുക്കി.

മഹാഭാരത കഥയില്‍ ഒടുവില്‍ എല്ലാം കഴിഞ്ഞ് മഹാപ്രസ്ഥാനത്തിന് പുറപ്പെടുന്ന യുധിഷ്ഠിരനെ പി ന്‍തുടരുന്നത് ഒരു പട്ടിയാണ്. മനുഷ്യനൊപ്പം അവന്റെ അവസാന യാത്രയിലും അനുഗമിക്കാന്‍ അ വകാശുള്ള ഒരേയൊരാള്‍. അത്രയേറെ വൈകാരികമാണ് നായും നരനുമായുള്ള ബന്ധത്തിന്റെ ക ഥകള്‍. ജ പ്പാനീസ് ചിത്രമായ ഹാച്ചികോ, നോവലില്‍ നിന്ന് സിനിമയായ ഹന്‍ഡ്രഡ് ആന്റ് വണ്‍ ഡാ ല്‍മേഷന്‍സ്, ജാക് ലണ്ടന്റെ ദി കാള്‍ ഓഫ് ദി വൈല്‍ഡ് അടക്കം എത്രയെത്ര കഥകള്‍. 1903ല്‍ ഇറ ങ്ങിയ നോവല്‍ 20 വര്‍ഷങ്ങള്‍ കഴിഞ്ഞ് സിനിമയായതിന് ശേഷം ഏറ്റവും ഒടുവിലായി 2009ല്‍ വരെ ഒരു പക്ഷേ ഏറ്റവും കൂടുതല്‍ റീമേക്കുകള്‍ ഉണ്ടായത് കാള്‍ ഓഫ് ദി വൈല്‍ഡിന്റെ പ്രത്യേ കതയുമാണ്. എല്ലാം ഗംഭീര വിജ യങ്ങളും. അത്രയ്ക്ക് ഇഷ്ടമാണ് നമുക്ക് നായ്ക്കളെ, അവരുടെ കഥ കളേയും. ടോംസ് കോമിക്‌സില്‍ പിന്നാലെ നടക്കുന്ന ആ പട്ടിയില്ലാതെ ബോബനും മോളിയും നമുക്ക് സങ്കല്‍പ്പിക്കാനാകുമോ.

ആ ബോബനും മോളിയുമൊക്കെ കുറച്ചു കൂടി വളര്‍ന്ന പരുവത്തിലുള്ളവരാണ് നെയ്മര്‍ സിനിമയിലെ മാത്യു അവതരിപ്പിക്കുന്ന കുഞ്ഞുവാവയും കൂട്ടുകാരനായ നസ്ലെന്റെ സിന്റോ ചക്കോളയും അമലയും ഡോണയുമൊക്കെ. കുഞ്ഞുവാവയ്ക്ക് പരിചയക്കാരിയെ പ്രണയിക്കാനുള്ള ഒരു വഴിയാണ് നെയ്മര്‍. ഒരു നാടന്‍ പട്ടിക്ക് ഇത്ര വലിയ കളിക്കാരന്റെ പേരോ. നെയ്മറിന് എന്നെ മനസിലാകും എന്ന കുഞ്ഞാവയുടെ ഒറ്റ ഡയലോഗില്‍ കാര്യം വെടിപ്പായി പറഞ്ഞുവയ്ക്കുന്ന പാടവം സിനിമയില്‍ പലയിടത്തു മുണ്ട്. പേരിന്റെ കാര്യം നാട്ടിലെങ്കില്‍ നെയ്മറിന്റെ പ്രകൃതമാണ് വീട്ടിലെ പ്രശ്‌നം. കോഴിയെ പിടിക്കാനോടിക്കും കറങ്ങി നടന്ന് കുരുത്തക്കേടുകള്‍ കാണിക്കും.

ഒടുവില്‍ കഥ പോന്നത് പോണ്ടിച്ചേരിക്ക്. അവിടെ തനി തമിഴിന്റെ കളിയാവേശവും പോരാട്ട വീര്യമുണ്ട്. ഒളിച്ചിരുന്നുള്ള പന്നിമലത്ത് കളിയും ഇരുട്ടത്തിട്ടുള്ള കുത്തിമല ത്തും ദ്രാവിഡ രീതിയല്ല. ആനന്ദമാ യാ ലും അക്രമമായാലും അണ്ണന്‍മ്മാര്‍ക്കത് നാലാളുകാണെ തന്നെവേണം. ഗബ്രിയും വെങ്കിട്ടും തമ്മിലുള്ള വാശി വഴക്കുകള്‍ അങ്ങനെ യാണ് സിനിമയെ ക്ലൈമാക്‌സിലേക്ക് എത്തിക്കുന്നത്. അവിടെയും താരം നമ്മുടെ നെയ്മര്‍ തന്നെ. കുഞ്ഞാവയും സിന്റോയും അവരുടെ അപ്പന്‍മാരും അയല്‍ക്കാരുമെല്ലാം വന്നി റങ്ങി കളം വെടിപ്പാക്കുമ്പോള്‍ തീയറ്ററില്‍ കൈയ്യടിയാണ്.

സിന്റോയുടെ അപ്പനായി വിജയരാഘവന്‍ എന്ന നടന്‍ അഴിഞ്ഞാടി അഭിനയിച്ച് രസമാക്കിയ വേഷമാണ് കളരിയാശാന്‍ ചക്കോള. പൂക്കള്‍ ഷര്‍ട്ടിടാനും പോണ്ടിച്ചേരി റമ്മ ടിക്കാനും ഒരു ചാന്‍സ് കിട്ടിയതു കൊണ്ട് വന്നു എന്ന് തോന്നിപ്പിക്കുന്ന, ഒരു ബിയറെങ്കിലും മേടിച്ചടിക്കാടാ എന്ന് മകനോട് പറയുന്ന ആശാന്‍ കഥ യിലെ മര്‍മ്മത്ത് തന്നെയുണ്ടെന്ന് ഒടുവില്‍ മനസിലാകം.

സ്‌കൂളില്‍ ഒന്നിച്ചു പഠിച്ച, ഇപ്പോള്‍ കണ്ടാല്‍ കീരിയും പാമ്പും പോലെയാണ് ചക്കോളയും കുഞ്ഞാവയു ടെ അച്ഛന്‍ സഹദേവനും. ഷമ്മി തിലകനല്ലേ അച്ഛനായിട്ട് കസറ ണ്ടതാണല്ലോ എന്ന് ഓര്‍ത്തോര്‍ത്തി രിക്കുമ്പോഴാണ് നല്ല നീറ്റായി ഷേവ് ചെയ്ത മാതിരി ബാര്‍ബറായ സഹദേവന്റെ പെര്‍ഫോമന്‍സിന്റെ ഫി നിഷിങ്. പണ്ട് പണ്ട് അച്ഛന്‍ മരിച്ച സമയത്ത് സഹദേവന്‍ ചക്കോളയ്‌ക്കൊപ്പമിരുന്ന് അതിരാത്രം സിനിമ കണ്ട കാര്യം പറയുന്ന ഒരു ഒറ്റവരി ഫ്‌ളാഷ്ബാക്കിലാണ് അവരുടെ വൈര്യത്തിന്റെ രസം ഒതുക്കി പറ ഞ്ഞിരിക്കുന്നത്. അവരുടെ കൂട്ടുകാരനാണ്, പ്രായത്തില്‍ മൂത്തതാണ് എന്നൊന്നും നോക്കത്തില്ല, പൊ ട്ടിപ്പ് ഞാന്‍ തരും എന്ന് ആത്മാര്‍ത്ഥതയോടെ പറയുന്ന അയല്‍ക്കാരനായ ജോണി ആന്റണിയുടെ തോ മസ്. കൂട്ട് ഒരുതരമൊരു കെട്ടാണ് എന്ന് കാണിച്ചു തരുന്ന ഇഴയടുപ്പം ഈ അപ്പന്‍മാര്‍ക്കിടയിലും വേറൊ രു തരത്തില്‍ അവരു ടെ മക്കള്‍ക്കിടയിലും മികവോടെ തുന്നിച്ചേര്‍ത്ത തിരക്കഥയാണ് നവാഗത സംവി ധായകന്‍ സുധി മാഡിസണ്‍ പറഞ്ഞ കഥയില്‍ ആദര്‍ശ് സുകുമാര്‍, പോള്‍സണ്‍ സ്‌ക്കറിയ എന്നിവര്‍ ചേ ര്‍ന്ന് എഴുതിയിരിക്കുന്നത്.

അമ്മമാര്‍, അച്ഛാമ്മ, അയലത്തെ പെണ്ണ്, ഫുഡ്‌ബോള്‍ ക്ലബിലെ ചേട്ടന്‍ ഒക്കെ സിനിമയുടെ ഫീലിനെ ഗു ഡ് ഗുഡ് എന്ന് ഉറപ്പിക്കുന്ന കഥാപാത്രങ്ങളാണ്. നാട്ടിലൊരു ഉടക്ക് കേസുണ്ടായാല്‍ നാടുവിട്ടു പോകാമ ല്ലോ എന്ന് പറയും പോലെയാണ് അരവിന്ദ് പത്മ ഉദയയുടെ ആല്‍ബിന്‍ അലമ്പുണ്ടാക്കി കഥയെ വഴി തിരിച്ചു വിടുന്നത്. തമിഴ് കഥാപാത്രങ്ങളായി യോഗ് ജപ്പി, മകളായി നമ്മുടെ മാളികപ്പുറം ദേവനന്ദന, ഋ ഷി കാന്ത്, മനോജ് തുടങ്ങിയവരൊക്കെയുണ്ട്. അതിനുമൊക്കെ മേലെയാണ് കാഴ്ച്ചക്കാരെ കരയിപ്പിച്ചും കയ്യടിപ്പിച്ചും കൂടെ കൂട്ടുന്ന നെയ്മര്‍ എന്ന നാടന്‍ പട്ടിയുടെ പ്രകടനം.

ആല്‍ബിയുടെ ക്യാമറയും ഷാന്‍ റഹമാന്റെ സംഗീതവും ഗോപീസുന്ദറിന്റെ പാശ്ചാത്ത സംഗീതവും ചി ത്രത്തിന് ചാരുതയേകുന്നു. വി സിനിമാസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ നെയ്മര്‍ എന്ന ചിത്രം നിര്‍മ്മി ച്ചിരിക്കുന്നത് പത്മ ഉദയ ആണ്. കോവിഡ്കാലം കഴിഞ്ഞുള്ള ബോക്‌സ് ഓഫീസ് കണക്കുകൂട്ടലുകള്‍ എ ല്ലാം തെറ്റിച്ച് വന്‍ വിജ യമായ ഓപ്പറേഷന്‍ ജാവ എന്ന ചിത്രത്തിന് പിന്നിലെ നിര്‍മ്മാതാവിന്റെ കൈമിടു ക്ക് കൂടിയാണ് ആളൊഴിഞ്ഞു കിടന്ന തീയറ്ററുകളില്‍ ആരവം ഉയര്‍ത്തിക്കൊണ്ട് നെയ്മ റിലൂടെ ആവര്‍ ത്തിക്കുന്നത്.

Related ARTICLES

115.4 ദ​ശ​ല​ക്ഷം റി​യാ​ലി​ന്റെ ഒ​മാ​ൻ- അ​ൾ​ജീ​രി​യ​ൻ സം​യു​ക്ത നി​ക്ഷേ​പ ഫ​ണ്ട്

മ​സ്ക​ത്ത്: സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്റെ സ​ന്ദ​ർ​ശ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ഒ​മാ​നും അ​ൾ​ജീ​രി​യ​യും സ​ഹ​ക​ര​ണ ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ച്ചു. അ​ൽ​ജി​യേ​ഴ്‌​സി​ലെ പ്ര​സി​ഡ​ൻ​സി ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ പ്രാ​ഥ​മി​ക ക​രാ​ർ, നാ​ല് ധാ​ര​ണാ​പ​ത്ര​ങ്ങ​ൾ, ര​ണ്ട് സ​ഹ​ക​ര​ണ സ​മ്മ​ത​പ​ത്ര​ങ്ങ​ൾ, ഇ​രു

Read More »

മലയാളിയുടെ പ്രിയഗായിക കാതോടു കാതോരം ലതിക

സജി എബ്രഹാം ഒ.എൻ.വി.കുറുപ്പ് രചിച്ച് ഔസേപ്പച്ചൻ ഈണം നൽകിയ 37 വർഷങ്ങൾക്കു ശേഷം വീണ്ടും ഹിറ്റായ ‘കാതോടു കാതോരം’ അല്ലെങ്കിൽ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ🎼 ദേവദൂതർ പാടി സ്നേഹദൂതർ പാടി….

Read More »

പ്രേമന്‍ ഇല്ലത്തിന്റെ പുതിയ നോവൽ ‘നഗരത്തിന്റെ മാനിഫെസ്റ്റോ’ ‌ പുസ്തക പ്രകാശനം ഇന്ന് 5 മണിയ്ക് കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ

തൃശൂർ : പ്രേമന്‍ ഇല്ലത്തിന്റെ പുതിയ നോവൽ ‘നഗരത്തിന്റെ മാനിഫെസ്റ്റോ’ ‌ പുസ്തക പ്രകാശനം ഇന്ന് വൈകിട്ട് 5 മണിയ്ക് കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ . പുസ്തക പ്രകാശനം ചെയ്യുന്നത് എം

Read More »

ചലച്ചിത്ര രംഗത്തു നിലവിലുള്ള സംഘടനകൾക്കു ബദലായി പുതിയൊരു സംഘടനയുമായി ചലച്ചിത്ര പ്രവർത്തകർ.

കൊച്ചി : ചലച്ചിത്ര രംഗത്തു നിലവിലുള്ള സംഘടനകൾക്കു ബദലായി പുതിയൊരു സംഘടനയുമായി ചലച്ചിത്ര പ്രവർത്തകർ. സംവിധായകരായ അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശേരി, ആഷിഖ് അബു, രാജീവ് രവി, അഭിനേത്രി റിമ കല്ലിങ്കൽ, ചലച്ചിത്ര

Read More »

‘നഗരത്തിന്റെ മാനിഫെസ്റ്റോ’ ‌ പ്രേമന്‍ ഇല്ലത്തിന്റെ പുതിയ നോവൽ.!

മുംബൈ : മുംബൈ ജീവിതത്തിന്റെ ആഴങ്ങളിലൂടെയാണ് ഈ നോവല്‍ സഞ്ചരിക്കുന്നത്. നിങ്ങള്‍ വായിച്ചിട്ടില്ലാത്ത, കണ്ടിട്ടില്ലാത്ത, കെട്ടുകഥകളല്ലാത്ത, നഗരജീവിതങ്ങളെ, കണ്ടുമുട്ടുന്നതാണ്, ഈ വായനയെ വ്യത്യസ്തമാക്കുന്നത്.അവിടത്തെ ആവാസവ്യവസ്ഥയില്‍ ജീവിക്കുന്ന മനുഷ്യരുടെ കാലവും സമയവും കൃത്യമായി ക്ലോക്കിന്റെ സൂചി

Read More »

ചലചിത്ര അക്കാദമി പദവിയിലേക്ക് വനിതാ പ്രാധിനിത്യം;സിപിഐഎമ്മിലും ചർച്ച,ബീനപോൾ പരിഗണനയിൽ

തിരുവനന്തപുരം: ചലചിത്ര അക്കാദമി പദവിയിലേക്ക് വനിതാപ്രാതിനിധ്യം വേണമെന്ന് ആവശ്യം. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയുണ്ടായ വെളിപ്പെടുത്തലുകളുടേയും ചെയർമാനായിരുന്ന രഞ്ജിത്തിന്റെ രാജിയുടേയും പശ്ചാത്തലത്തിലാണ് വനിതകളെ നിയമിക്കണമെന്ന് ആവശ്യം ശക്തമായത്. വനിതാ പ്രാധിനിത്യം വേണമെന്ന ആവശ്യം

Read More »

കുവൈത്ത് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) സംഘടിപ്പിക്കുന്ന ടാലന്റ് ടെസ്റ്റ് സെപ്റ്റംബർ 15ന്.!

കുവൈത്ത് സിറ്റി : കുവൈത്ത് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) സംഘടിപ്പിക്കുന്ന ടാലന്റ് ടെസ്റ്റ് സെപ്റ്റംബർ 15നു നടക്കും. എൻഇസികെ അങ്കണത്തിൽ രാവിലെ 8നു ആരംഭിക്കുന്ന മത്സരത്തിൽ മാർത്തോമ്മാ, സിഎസ്ഐ, ഇവാൻജലിക്കൽ, ബ്രദറൻ,

Read More »

ഒളിച്ചോടിയിട്ടില്ല,എല്ലാത്തിനും എഎംഎഎ ഉത്തരം പറയേണ്ട,ഹേമകമ്മിറ്റി റിപ്പോർട്ട്സ്വാഗതാർഹം: മോഹൻലാൽ

തിരുവനന്തപുരം: താൻ ഒരിടത്തേക്കും ഒളിച്ചോടി പോയതല്ലെന്ന് മോഹൻലാൽ. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റിപ്പോർട്ടുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്കുള്ള അറിവ് മാത്രമേ തനിക്കുമുള്ളൂ. പവർ ഗ്രൂപ്പിനെ കുറിച്ച് താൻ ആദ്യമായാണ്

Read More »

POPULAR ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »