സ്ത്രീ ഉള്‍പ്പെടെ ഏഴു യാത്രക്കാരില്‍ നിന്നായി പിടിച്ചത് അഞ്ച് കിലോ സ്വര്‍ണം.പിടികൂടിയ സ്വര്‍ ണത്തിന് രണ്ടരക്കോടി വിലവരുമെന്നാണ് റിപ്പോര്‍ട്ട്. വടകര, പത്തനംതിട്ട, കര്‍ണാടകയി ലെ ഭട്കല്‍ എന്നിവിട ങ്ങളില്‍ നിന്നുള്ള ഏഴുപേരെ ചോദ്യം ചെയ്ത് വരികയാണ്
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. സ്ത്രീ ഉള്‍പ്പെടെ ഏഴു യാത്രക്കാ രില്‍ നിന്നായി പിടിച്ചത് അഞ്ച് കിലോ സ്വര്‍ണം.പിടികൂടിയ സ്വര്‍ണത്തിന് രണ്ടരക്കോടി വിലവരുമെന്നാ ണ് റിപ്പോര്‍ട്ട്. വടകര, പത്തനംതിട്ട, കര്‍ണാടകയിലെ ഭട്കല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഏഴുപേരെ ചോദ്യം ചെയ്ത് വരിക യാണ്.
മിശ്രിത രൂപത്തിലുള്ള സ്വര്‍ണമാണ് കടത്താന്‍ ശ്രമിച്ചത്. വിമാനത്താവളത്തില്‍ കസ്റ്റംസ് പ്രിവന്റീസ് വി ഭാഗത്തിന്റെ മിന്നല്‍ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. കസ്റ്റം സ് പ്രിവന്റീവ് വിഭാഗം ആദ്യമായാണ് വിമാനത്താവളത്തില്‍ മിന്നല്‍ പരിശോധന നടത്തിയത്. പല രൂപ ങ്ങളിലാക്കി സ്വര്‍ണമിശ്രിതം കടത്താനാണ് ശ്രമിച്ചത്.
ഞായറാഴ്ച ആയതിനാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നിരവധി ഫ്ളൈറ്റുകള്‍ നെടുമ്പാശേരിയിലേക്ക് സര്‍ വീസ് നടത്തിയിരുന്നു. യാത്രക്കാര്‍ സ്വര്‍ണം കടത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യവിവരത്തിന്റെ അടി സ്ഥാനത്തിലായിരുന്നു മിന്നല്‍ പരിശോധന. ഇവര്‍ ഒരുഗ്രൂപ്പിന് വേണ്ടിയാണ് സ്വര്‍ണം കടത്തിയതെന്നാ ണ് പ്രാഥമിക നിഗമനം.