മുന്‍ ബിജെപി വക്താവ് നൂപുര്‍ ശര്‍മയെ വധിക്കാന്‍ പദ്ധതിയിട്ട ജെയ്ഷെ മുഹമ്മദ് ഭീകരനെ ഉത്ത ര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. യുപിയിലെ സഹാറന്‍ പൂരിലെ കു ന്ദകല ഗ്രാമവാസിയായ മുഹമ്മദ് നദീം(25)ആണ് അറസ്റ്റിലായത്

ലക്നൗ: മുന്‍ ബിജെപി വക്താവ് നൂപുര്‍ ശര്‍മയെ വധിക്കാന്‍ പദ്ധതിയിട്ട ജെയ് ഷെ മുഹമ്മദ് ഭീകരനെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. യുപിയിലെ സഹാ റന് പൂരിലെ കുന്ദകല ഗ്രാമവാസിയായ മുഹമ്മദ് നദീം (25) ആണ് അറസ്റ്റി ലായത്.
ജെയ്ഷെ മുഹമ്മദ് ഭീകരര്‍ ഇയാളുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നതായി യുപി പൊ ലീസിലെ ഭീക ര വിരുദ്ധ സ്ക്വാഡ് (എടിഎസ്) അറിയിച്ചു. ആയുധപരിശീലനത്തി നായി പാകിസ്ഥാനിലേക്ക് പോ കാന്‍ നദീം തയ്യാറായിരുന്നുവെന്നും ഇയാളുടെ ഫോ ണ് രേഖകളും സന്ദേശങ്ങളും കണ്ടെടുത്ത തായും പൊലീസ് പറഞ്ഞു.
2018 മുതല്‍ തനിക്ക് ജെയ്ഷെ ഭീകര സംഘടനയുമായി ബന്ധമുണ്ടെന്നും പ്രത്യേക പരിശീലനത്തി നായി അവര്‍ തന്നെ പാകിസ്താനിലേക്കും സിറിയയിലേക്കും ക്ഷണിച്ചിരുന്നതായും നദീം സമ്മതിച്ചു.