‘നീ പെണ്ണാണ് എന്നു കേള്‍ക്കുന്നത് അഭിമാനമാണ്, നീ വെറും പെണ്ണാണ് എന്നു പറയുന്നിടത്താണ് പ്രതി ഷേധം’ എന്ന വരികളാണ് വനിതാ ദിനാശംസയായി രേ ണുരാജ് ബുധനാഴ്ച വൈകിട്ട് ഏഴരയോടെ പോസ്റ്റ് ചെയ്തത്
കൊച്ചി : സ്ഥലംമാറ്റ ഉത്തരവിന് പിന്നാലെ എറണാകുളം കലക്ടറായിരുന്ന രേണു രാജ് പ്രതിഷേധ ത്തോ ടെ പങ്ക്‌വച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ‘നീ പെണ്ണാ ണ് എന്നു കേള്‍ക്കുന്നത് അഭിമാനമാണ്, നീ വെറും പെണ്ണാണ് എന്നു പറയുന്നിടത്താണ് പ്രതിഷേധം’ എന്ന വരികളാണ് വനിതാ ദിനാശംസയായി രേണുരാജ് ബുധ നാഴ്ച വൈകിട്ട് ഏഴരയോടെ പോസ്റ്റ് ചെയ്തത്.
അപ്രതീക്ഷിത സ്ഥലംമാറ്റത്തിലുള്ള പ്രതിഷേധമാണ് വനിതാദിന പോസ്റ്റിലൂടെ രേണുരാജ് വ്യക്തമാ ക്കി യത് എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്നലെ ഉച്ചയോടെയാണ് രേണുരാജിനെ മാറ്റിക്കൊണ്ടുള്ള ഉത്ത രവ് എത്തിയത്. ബ്രഹ്‌മപുരം പ്ലാന്റിലെ തീപിടുത്തം വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നതിനിടെയാണ് നടപടി. ഏഴു മാസവും 12 ദിവസവും ജില്ലയെ നയിച്ച രേണു രാജിന് വനിതാ ദിനമായ ബുധനാഴ്ചയാണ് അപ്രതീക്ഷിത സ്ഥലംമാറ്റം ലഭിച്ചത്. വയനാട് കലക്ടറായാണ് സ്ഥലംമാറ്റം. എന്‍.എസ്.കെ. ഉമേഷാണ് പു തിയ എറണാകുളം കലക്ടര്‍.
മറ്റു ചില ജില്ലകളിലെ കലക്ടര്‍മാര്‍ക്കും സ്ഥാന ചലനമുണ്ടായിട്ടുണ്ട്. കോഴിക്കോട് ഉള്‍പ്പെടെ അഞ്ചു ജില്ല കളിലെ കലക്ടര്‍മാരെയാണ് സ്ഥലം മാറ്റിയത്. ബ്രഹ്‌മപുരം മാലി ന്യ പ്ലാന്റിലെ തീപിടിത്തത്തില്‍ കോര്‍പ്പ റേഷനും ജില്ലാ ഭരണകൂടവും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നതിനിടെയായിരുന്നു രേണു രാജിന്റെ സ്ഥ ലം മാറ്റം. തീയണയ്ക്കാന്‍ രേണുരാജിന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടവും മറ്റുള്ളവരും പരശ്രമിക്കു ന്നതിനിടെ കലക്ടറെ മാറ്റിയതില്‍ ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. അതേസമയം ദിവ സങ്ങള്‍ പിന്നിട്ടിട്ടും തീയും പുകയും നിയന്ത്രിക്കുന്നതില്‍ ജില്ലാ ഭരണകൂടത്തിന് വീഴ്ചപറ്റിയെന്ന ആക്ഷേ പവും ശക്തമാണ്. സ്വമേധയാ കേസെടുത്ത ഹൈക്കോടതി ജില്ലാ കളക്ടര്‍ക്കെതിരേ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു.