കോഴിക്കോട് പേരാമ്പ്ര വാല്യക്കോടുണ്ടായ വാഹനാപകടത്തില്‍ അമ്മയും മകളും മരിച്ചു. പേരാമ്പ്ര സ്വദേശികളായ ശ്രീജ, മകള്‍ അഞ്ജലി എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെ വാല്യക്കോട് അഗ്രികള്‍ച്ചറല്‍ സൊസൈറ്റിക്ക് സമീപമാണ് അപകടം
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര വാല്യക്കോടുണ്ടായ വാഹനാപകടത്തില്‍ അമ്മയും മകളും മരിച്ചു. പേരാമ്പ്ര ടെലിഫോണ്‍ എക്‌ചേഞ്ചിനു സമീപം തെരുവത്ത്‌പൊയില്‍ കൃഷ്ണകൃപയില്‍ സുരേഷ് ബാബു വിന്റെ ഭാര്യ ശ്രീജ, മകള്‍ അഞ്ജന(22) എന്നിവരാണ് മരിച്ചത്. സുരേഷ് ബാബുവിനെ ഗുരുതരമായ പരു ക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് അശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 7 മണിയോടെ വാല്യക്കോട് അഗ്രികള്‍ച്ചറല്‍ സൊസൈറ്റിക്ക് സമീപമാണ് അപകടം നടന്ന ത്. ഇറച്ചിക്കോഴിയുമായി എത്തിയ ലോറി വഴിയരികില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ബന്ധു വീട്ടി ലേക്ക് പോവുകയായിരുന്ന സുരേഷ് ബാബുവും കുടുംബവും സഞ്ചരിച്ച കാര്‍ ഈ ലോറിക്ക് പിന്നില്‍ ഇ ടിക്കുകയായിരുന്നു. അപകടത്തില്‍ കാറി ന്റെ മുന്‍വശം പൂര്‍ണ്ണമായും പിക്കപ്പിനുള്ളിലേക്ക് ഇടിച്ചു കയ റിയ നിലയിലാണ്. പേരാമ്പ്രയില്‍ നിന്ന് മേപ്പയ്യൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു കുടുംബം.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മൂവരെയും ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും അമ്മ യും മകളും വഴിമധ്യേ മരിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പേരാമ്പ്ര പൊലീസ് സ്ഥല ത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.