കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ ഉത്തരാഖണ്ഡിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ നൈനിറ്റാളിലും മുസ്സൂറിയിലും ആളുകള്‍ കൂട്ടത്തോടെ എത്തുന്നു. റോഡു കളില്‍ നിറയെ വാഹനങ്ങള്‍, പ്രധാന ഹോട്ടലുകളെല്ലാം ഇതിനകം തന്നെ ആളുകള്‍ ബു ക്ക് ചെയ്ത് കഴിഞ്ഞു
മുസ്സൂറി: കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് വരുത്തിയതിനെ തുടര്‍ന്ന് വിനോദ സഞ്ചാര കേന്ദ്ര ങ്ങളിലേക്ക് ജനങ്ങളുടെ ഒഴുക്ക്. ഉത്തരാഖണ്ഡിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ മുസ്സൂ റി, നൈനിറ്റാള്‍ എന്നിവിടങ്ങളിലേക്കാണ് സഞ്ചാരികളുടെ ഒഴുക്ക്. റോഡുകളില്‍ നിറയെ വാഹന ങ്ങളാണ്. പ്രധാന ഹോട്ടലുകളെല്ലാം ഇതിനകം തന്നെ ആളുകള്‍ ബുക്ക് ചെയ്ത് കഴിഞ്ഞിരിക്കുക യാണ്.
ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ തിരക്ക് സംബന്ധിച്ച് ചിത്രങ്ങള്‍ വന്ന് കൊണ്ടിരിക്കേ, മുസ്സൂറിയിലെ കെംപ്റ്റി വെള്ളച്ചാട്ടത്തില്‍ നൂറുകണക്കിന് സഞ്ചാരികള്‍ കുളിക്കുന്നതിന്റെ വീഡിയോ ബുധനാഴ്ച ഇന്റര്‍ നെ റ്റില്‍ പ്രത്യക്ഷപ്പെടുകയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. വിനോ ദസഞ്ചാര കേന്ദ്രങ്ങളില്‍ ആളുകള്‍ ഒത്തുകൂടിയപ്പോള്‍ ഒരാള്‍ പോലും മാസ്‌ക് ധരിക്കുകയോ, സാമൂഹിക അകലമോ പാലിച്ചില്ലെന്നതും വീഡിയോയില്‍ വ്യക്തമാണ്. ഈ വീഡിയോ നിരവധിയാളുകളാണ് ഷെയര്‍ ചെയ്തത്.
ഇന്‍ഫോബഗ് എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് ഇത് സംബന്ധിച്ച് ചെറിയ വീഡിയോ പ്രത്യക്ഷപ്പെട്ടത്. കോവിഡ് മാനദണ്ഡങ്ങള്‍ ആളുകള്‍ ലംഘിക്കുന്നതിലുള്ള അമര്‍ഷം രേഖപ്പെടുത്തു ന്നതായിരു ന്നു. വീഡിയോയ്ക്ക് താഴെ ലഭിച്ച കമന്റുകള്‍. ഒന്നുമില്ലാത്തവര്‍ മാത്രമെ ഇത് ചെയ്യുകയുള്ളു വെന്നാ ണ് സമൂഹമാധ്യമത്തിലെ ഒരാളുടെ പ്രതികരണം. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ ലക്ഷക്കണക്കിനാളുകളാണ് കോവിഡിന് ശേഷം സംസ്ഥാനം സന്ദര്‍ശിച്ചത്.