നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ നിർമ്മിക്കുന്ന തലശ്ശേരി-മാഹി ബൈപ്പാസിൽ നിട്ടൂരിന് സമീപം നിർമ്മാണത്തിലിരിക്കുന്ന പാലത്തിൻ്റെ ബീം തകർന്നത് സംബന്ധിച്ചാണ് പൊതുമരാമത്തു മന്ത്രി ജി സുധാകരൻ വിശദീകരണം തേടിയത്
കോഴിക്കോട് അഴിയൂർ മുതൽ കണ്ണൂർ മുഴുപ്പിലങ്ങാട് വരെ NH 66 ൽ 18.5 കി.മീ ദൂരത്തിൽ 1181 കോടി ചിലവിൽ ബൈപ്പാസിൻ്റെ നിർമ്മാണം പൂർത്തിയായി വരുമ്പോഴാണ് ഇപ്പോഴത്തെ അപകടം. 4 പാലങ്ങളും ഒരു റെയിൽവേ ഓവർ ബ്രിഡ്ജും 19 കലിങ്കുകളും ഈ ബൈപ്പാസിലുണ്ട്.
സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് നിർമ്മാണ പങ്കാളിത്തമില്ല എങ്കിലും കേന്ദ്ര സർക്കാർ സ്ഥാപനമായ NHAl യുടെ പൂർണ്ണമായ നേതൃത്വത്തിലാണ് നിർമ്മാണം എന്നിരിക്കിലും മാധ്യമ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ ബീമുകൾ തകർന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാരിന് അടിയന്തിര റിപ്പോർട്ട് സമർപ്പിക്കുവാൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ റീജ്യണൽ ഡയറക്ടർക്ക് മന്ത്രി നിർദ്ദേശം നൽകുകയായിരുന്നു. .