തിരുവോണം ആഘോഷിക്കുന്ന ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമ ന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി ദ്രൗപതി മുര്‍മുവും. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വിരുന്നെ ത്തിയ ഓണത്തെ സമുചിതമായി ആഘോഷിക്കുകയാണ് മലയാളികള്‍.
ന്യുഡല്‍ഹി: നാടും നഗരവും തിരുവോണ ആഘോഷത്തില്‍. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വിരുന്നെത്തിയ ഓണത്തെ സമുചിതമായി ആഘോഷിക്കുകയാണ് മലയാളി. തിരുവോണം ആഘോ ഷിക്കുന്ന ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യും രാഷ്ട്രപതി ദ്രൗപതി മുര്‍മുവും.
വിളവെടുപ്പിന്റെ ഉല്‍സവമായ ഓണത്തിന്റെ ചൈതന്യം സാമൂഹ്യമൈത്രി ശക്തിപ്പെടുത്തുകയും ഏവര്‍ക്കും സമാധാനവും സമൃദ്ധിയും കൈവരുത്തുകയും ചെയ്യട്ടെയെന്ന് രാഷ്ട്രപതി ആശംസി ച്ചു. ഓണം പ്രകൃതിയുടെ സുപ്രധാന പങ്കിനെയും നമ്മുടെ കഠിനാധ്വാനികളായ കര്‍ഷകരുടെ പ്രാ ധാന്യത്തെയും വീണ്ടും ഉറപ്പിക്കുന്നു. ഓണം നമ്മുടെ സമൂഹത്തില്‍ ഐക്യത്തിന്റെ ചൈതന്യം വര്‍ദ്ധിപ്പിക്കട്ടെയെന്നും മോദി ആശംസിച്ചു.