സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രേഷ്മയുടെ ബന്ധുക്കളെയാണ് കാണാതായത്. ഇന്നലെ വൈകിട്ട് മൂന്നു മണിക്ക് ഹാജരാകാനാണ് പാരിപ്പള്ളി പൊലീസ് ഇവരോട് ആവശ്യപ്പെട്ടിരുന്നത്
കൊല്ലം: മൂഴായിക്കോട്ട് നവജാത ശിശുവിനെ മാതാവ് കരിയിലക്കൂനയില്‍ ഉപേക്ഷിച്ച കേസില്‍ പൊലിസ് ചോദ്യം ചെയ്യാന്‍ വിളിച്ച രണ്ട് സ്ത്രീകളെ കാണാനില്ല. സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റി ലായ രേഷ്മയുടെ ബന്ധുക്കളെയാണ് കാണാതായത്. ഇന്നലെ വൈകിട്ട് മൂന്നു മണിക്ക് ഹാജരാകാ നാണ് പാരിപ്പള്ളി പൊലീസ് ഇവരോട് ആവശ്യപ്പെട്ടിരുന്നത്.
പൊലീസ് സ്റ്റേഷനിലേക്കുള്ള യാത്രക്കിടെയാണ് ഇവരെ കാണാതായത്. യുവതികള്‍ക്കായി തിര ച്ചില്‍ ആരംഭിച്ചിട്ടുണ്ട്. രേഷ്മയുടെ ഭര്‍തൃസഹോദര ഭാര്യയെയും സഹോദരിയുടെ മകളെയുമാണ് കാണാതായത്. ഈ യുവതികള്‍ നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്താ യിട്ടുണ്ട്. ഇവര്‍ ഇത്തിക്കരയാറിലേക്ക് ചാടിയോ എന്ന് സംശയമുണ്ട്. ഇത്തിക്കരയാറിലും പൊലീസ് പരി ശോധന നടത്തുന്നുണ്ട്.