തനിക്ക് ഒരു ബാങ്ക് അക്കൗണ്ട് മാത്രമാണുള്ളതെന്നും, അക്കൗണ്ടിലുള്ളത് ഇനി 200 രൂപ മാത്രമാ ണെന്നും മോന്‍സണ്‍ മൊഴി നല്‍കി
കൊച്ചി: സാമ്പത്തിക തട്ടിപ്പു കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കല്‍ പണമെല്ലാം ധൂര്‍ത്തടി ച്ച് നശിപ്പിച്ചെന്ന് ക്രൈംബ്രാഞ്ചിനോട്. തനിക്ക് ഒരു ബാങ്ക് അക്കൗണ്ട് മാത്രമാണുള്ളതെന്നും, അ ക്കൗണ്ടിലുള്ളത് ഇനി 200 രൂപ മാത്രമാണെന്നും മോന്‍സണ്‍ മൊഴി നല്‍കി. മകളുടെ കല്യാണ ആ വശ്യങ്ങള്‍ക്കായി സുഹൃത്ത് ജോര്‍ജില്‍ നിന്നും മൂന്നുലക്ഷം രൂപ കടംവാങ്ങിയാണ് നടത്തിയത്.
പണമുപയോഗിച്ച് നിരവധി പുരാവസ്തുക്കള്‍ വാങ്ങി. പ്രശസ്തി ലഭിക്കാന്‍ പള്ളിപ്പെരുന്നാള്‍ നടത്തു കയും ചെയ്തു. ഇതിനെല്ലാമായി ഒന്നര ക്കോടി രൂപ ചെലവായി. വീട്ടുവാടകയായി മാസം 50,000 രൂപ യാണ് നല്‍കുന്നത്. കറന്റ് ബില്ല് ശരാശരി പ്രതിമാസം 30,000 രൂപയാകും. തന്റെ സുരക്ഷയ്ക്കായി 25 ലക്ഷം രൂപ നല്‍കിയാണ് സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നതെന്നും ക്രൈംബ്രാഞ്ചിനോട് ജീവനക്കാര്‍ക്ക് ആറുമാസ മായി ശമ്പളം നല്‍കിയിട്ടില്ലെന്നും മോന്‍സണ്‍ ക്രൈംബ്രാഞ്ചിനോട്പ റഞ്ഞു.
അതേസമയം മോന്‍സന്റെ കുടുംബാംഗങ്ങളുടെ ബാങ്ക് അക്കൗണ്ട് രേഖകള്‍ ക്രൈംബ്രാഞ്ച് പിടി ച്ചെടുത്തു. ഭാര്യയുടേയും മക്കളുടേയും ബാങ്ക് രേഖകളാണ് പിടിച്ചെടുത്തത്. ഇവര്‍ അന്വേഷണവു മായി സഹകരിക്കുന്നില്ലെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. അതിനിടെ, മോന്‍സണ്‍ നാ ലു കോടി രൂപ വാങ്ങിയതിന് തെളിവുണ്ടെന്ന് അന്വേഷണസംഘം വ്യക്തമാക്കി. വാങ്ങിയതിലേറെ യും പണമായിട്ടാണ്. സഹായികളുടെ അക്കൗണ്ടുകളിലും നിക്ഷേപിച്ചു.സഹായികളുടെ ബാങ്ക് അ ക്കൗണ്ടുകളും കൂടി പരിശോധിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.