കൊച്ചി: മലയാള സിനിമയുടെ പ്രിയപ്പെട്ട അമ്മയെന്ന് വിശേഷിപ്പിക്കുന്ന മുതിര്‍ന്ന നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് നടി. ദിവസങ്ങളായി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു നടിയുടെ ആരോഗ്യസ്ഥിതി മോശമായി തുടരുകയാണ്.
ആരോഗ്യസ്ഥിതി നല്ലതല്ലാത്തതിനാല് കഴിഞ്ഞ കുറച്ചേറെ കാലങ്ങളായി അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത് വിശ്രമജീവിതത്തിലായിരുന്നു. കവിയൂര്‍ പൊന്നമ്മ. നടിയുടെ തിരിച്ച് വരവിന് വേണ്ടിയുള്ള പ്രാര്‍ത്ഥനയിലാണ് സഹപ്രവര്‍ത്തകരും സിനിമാലോകവും.
ചെറിയ പ്രായത്തില്‍ മലയാള സിനിമയില്‍ അഭിനയിച്ച് തുടങ്ങിയ പൊന്നമ്മ എഴുനൂറില്‍പരം സിനിമകളില്‍ അഭിനയിച്ചു. വര്‍ഷങ്ങളായി അമ്മ കഥാപാത്രങ്ങളാണ് നടി ചെയ്തിരുന്നത്. സൂപ്പര്‍താരങ്ങളുടെയടക്കം അമ്മയായി അഭിനയിച്ചതിലൂടെ നടി മലയാളികളുടെയും പ്രിയപ്പെട്ട അമ്മമാരില്‍ ഒരാളായി മാറി.