നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ മുന്‍ഭാര്യയും നടിയുമായ മഞ്ജുവാര്യരുടെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക അന്വേഷ ണസംഘമാണ് മൊഴിയെടുത്തത്
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ മുന്‍ഭാര്യയും നടിയുമായ മഞ്ജു വാര്യരുടെ മൊഴിയെ ടുത്ത് ക്രൈം ബ്രാഞ്ച്. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക അന്വേ ഷണസംഘമാണ് മൊഴിയെടുത്തത്. എറണാകുളത്ത് മഞ്ജുവുള്ള ഹോട്ടലിലെത്തി നാലു മണിക്കൂറോളം അന്വേഷണ സംഘം മഞ്ജുവില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
ദിലീപിന്റെ ഫോണുകളില്‍ നിന്നും ലഭിച്ച ശബ്ദ സാമ്പിളുകള്‍ തിരിച്ചറിയാന്‍ വേണ്ടിയായിരുന്നു മൊഴി യെടുത്തത്. ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജും ആലുവ സ്വദേശിയായ ഡോക്ടറും തമ്മിലുള്ള ശബ്ദരേഖ, സുരാജും വിഐപി ശരത്തും തമ്മിലുള്ള സംഭാഷണം എന്നിവ തിരിച്ചറിയലായിരുന്നു അ ന്വേഷണ സംഘത്തിന്റെ ഉദ്ദേ ശ്യം. ഈ സംഭാഷണങ്ങളുടെ പശ്ചാത്തലം സംബന്ധിച്ചും മഞ്ജുവിനോട് വിവരങ്ങള്‍ തേടി.
ഇതില്‍ ‘ഈ ശിക്ഷ ഞാന്‍ അനുഭവിക്കേണ്ടതല്ല. വേറെ പെണ്ണ് അനുഭവിക്കേണ്ടതായിരുന്നു. അത്… അ വരെ നമ്മള്‍ രക്ഷിച്ച് രക്ഷിച്ച് കൊണ്ടുപോയിട്ട് ഞാന്‍ ശിക്ഷിക്കപ്പെ ട്ടു’എന്ന് ദിലീപ് പറയുന്നുണ്ട്. ഈ ശബ്ദം ദിലീപിന്റേത് തന്നെയാണെന്ന് മഞ്ജു വാര്യര്‍ തിരിച്ചറിഞ്ഞതായാണ് വിവരം. ദിലീപിന്റെ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഈ ശബ്ദരേഖ കണ്ടെടുത്തത്. എന്നാല്‍ ഇത് തന്റെ ശബ്ദരേഖയല്ലെന്ന് ദിലീപ് ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. ഇത് ആരോ തനിക്ക് അയച്ചു തന്നതാണെന്നാണ് കഴിഞ്ഞ തവണ ചോദ്യം ചെയ്യലില്‍ ദിലീപ് പറഞ്ഞത്.
ദിലീപിന്റെ അഭിഭാഷകരെ ചോദ്യം
ചെയ്യാനുള്ള ഒരുക്കത്തില്‍ ക്രൈംബ്രാഞ്ച്
അതേസമയം, വധഗൂഢാലോചന കേസില്‍ ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനുള്ള ഒരുക്ക ത്തിലാണ് ക്രൈംബ്രാഞ്ച് സംഘം. ദിലീപിന്റെ ഫോണിലെ തെളിവു കള്‍ നശിപ്പിച്ച സംഭവത്തിലാ ണ് നടപടി. അഡ്വ.ഫിലിപ് ടി വര്‍ഗീസ്, അഡ്വ. സുജേഷ് മേനോന്‍ എന്നിവര്‍ക്ക് അന്വേഷണസംഘം നാളെ നോട്ടീസ് അയക്കും.
നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ പരാതിയെ തുടര്‍ന്ന് ദിലീപിന്റെ അഭിഭാഷകരോട് വിശദീകരണം തേടി ബാര്‍ കൗണ്‍സില്‍ നോട്ടിസ് അയച്ചിരുന്നു. അഡ്വ. ബി രാമന്‍പിള്ള, അഡ്വ. സുജേഷ് മേനോന്‍, അഡ്വ.ഫിലിപ്പ് എന്നിവര്‍ക്കാണ് നോട്ടിസ് അയച്ചത്. 14 ദിവസത്തിനകം മറുപടി നല്‍കാനാണ് നിര്‍ദ്ദേശം. തെളിവു നശിപ്പിച്ചത് സംബന്ധിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി അ ഭിഭാഷകരുടെ കമ്പ്യൂട്ടറുകള്‍ കസ്റ്റഡിയിലെടുക്കും.