തുടര്‍ച്ചയായ മൂന്നാം ദിവസമാണ് കാവ്യയെ വിസ്തരിക്കുന്നത്.കേസിലെ 34ാം സാക്ഷിയായിരുന്ന കാവ്യ കൂറുമാറി പ്രതിഭാഗം ചേര്‍ന്നതോടെ യാണ് പ്രോസിക്യൂഷന്‍ ക്രോസ് വിസ്താരത്തിനായി കോടതിയുടെ അനുമതി വാങ്ങിയത്
കൊച്ചി : നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ നടി കാവ്യ മാധവന്റെ ക്രോസ് വിസ്താരം ഇന്നും തുടരും. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് കാവ്യയെ വിസ്തരിക്കുന്നത്.കേസിലെ 34ാം സാക്ഷിയായിരുന്ന കാവ്യ കൂറുമാറി പ്രതിഭാഗം ചേര്‍ന്നതോടെയാണ് പ്രോസിക്യൂഷന്‍ ക്രോസ് വിസ്താരത്തിനായി കോടതിയുടെ അനുമതി വാങ്ങിയത്. കാവ്യയുടെ മൊഴികള്‍ കേസില്‍ ദിലീപിനു നിര്‍ണായകമാണ്.
സിനിമ സംഘടനയായ അമ്മയുടെ സ്റ്റേജ് ഷോയുടെ റിഹേഴ്‌സല്‍ ക്യാമ്പിനിടെ നടിയും കേസില്‍ പ്രതിയായ നടന്‍ ദിലീപും തമ്മില്‍ വാക്കുതര്‍ ക്കം ഉണ്ടായപ്പോള്‍ സംഭവ സ്ഥലത്ത് കാവ്യ ഉണ്ടായിരു ന്നതായാണ് സാക്ഷി മൊഴി. ഇതേ തുടര്‍ന്നാണ് കാവ്യയെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടു ത്തി വിസ്താ രം ആരംഭിച്ചത്.
എന്നാല്‍ ബുധനാഴ്ചത്തെ പ്രോസിക്യൂഷന്‍ വിസ്താരത്തിനിടെ കാവ്യ കൂറുമാറുകയായിരുന്നു. ഇതോ ടെയാണ് പ്രോസിക്യൂഷന്‍ ക്രോസ് വിസ്താരത്തിന് അനുമതി തേടിയത്.
2017 ലാണ് കൊച്ചിയില്‍ യുവനടി അക്രമത്തിന് ഇരയായത്. കേസില്‍ ഇതുവരെ 178 പേരുടെ വി സ്താരമാണ് പൂര്‍ത്തിയായത്. 300 ഓളം പേരുടെ വിസ്താരമാണ് പൂര്‍ത്തിയാക്കാനുള്ളത്. കേസില്‍ എട്ടാം പ്രതിയാണ് കാവ്യ മാധവന്റെ ഭര്‍ത്താവും നടനുമായ ദിലീപ്.