നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്കു മാറ്റിയതിനെതിരെ അതിജീവിത നല്കിയ ഹരജി ഹൈക്കോടതി ജസ്റ്റിസ് സിയാദ് റ ഹ്മാന് പരിഗണിക്കും. കേസ് പരിഗ ണിക്കുന്നതില്നിന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറിയതിനെ തുടര്‍ന്നാണ് പുതിയ ബെഞ്ച് ഹരജി പരിഗണിക്കുന്നത്
കൊച്ചി : നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്കു മാ റ്റിയതിനെതിരെ അതിജീവിത നല്കിയ ഹരജി ഹൈക്കോടതി ജസ്റ്റിസ് സിയാദ് റഹ്മാന് പരിഗ ണിക്കും. കേസ് പരിഗണിക്കുന്നതില്‍നിന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറിയതിനെ തുടര്‍ ന്നാണ് പുതിയ ബെഞ്ച് ഹരജി പരിഗണിക്കുന്നത്.
വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവത സമര്‍പ്പിച്ച ഹരജിയില്നിന്നും കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറിയത്. നേര ത്തെയും അതിജീവതയുടെ ആവശ്യപ്രകാരം കേസ് പരിഗണിക്കുന്നതില്‍നിന്ന് കൗസര്‍ എടപ്പഗത്ത് പിന്മാറിയിട്ടുണ്ട്.
കേസ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്കു മാറ്റിയ നടപടി നിയമപരമല്ല എന്നാണ് അതിജീ വിതയുടെ ആക്ഷേപം.അതിജീവതയുടെ ആവശ്യപ്രകാരം വനിത ജഡ്ജിയെ വിചാരണയ്ക്കായി നി യോഗിച്ചിരുന്നു. വനിത ജഡ്ജി അല്ല പുരുഷ ജഡ്ജിയായാലും പ്രശ്നമില്ലെന്നാണ് നിലവില്‍ അതി ജീവതയുടെ നിലപാട്. ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറിയതോടെ ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് തിങ്കളാഴ്ച ഈ കേസ് പരിഗണിക്കുക.