തലങ്ങും വിലങ്ങും പായരുതെന്നും ശബ്ദമലനികരണത്തിന് വഴിയൊരുക്കുന്ന ഹോണ്‍ അടി പാടില്ലെന്നും കോടതി ഓട്ടോറിക്ഷകള്‍ക്കും നിര്‍ദ്ദേശം നല്‍കി.
കൊച്ചി : നഗരപരിധിയില്‍ ഹോണ്‍ മുഴക്കരുതെന്ന് സ്വകാര്യ ബസ്സുകള്‍ക്ക് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഓവര്‍ ടേക്ക് ചെയ്തുള്ള യാത്ര വേണ്ട. ഇടതു വശം ചേര്‍ന്നുള്ള ലെയ്ന്‍ വഴി മാത്രം ബസ്സ് ഓടിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.
കോടതിയുടെ ഉത്തരവിന്റെ പകര്‍പ്പ് ട്രാഫിക് പോലീസിനും മോട്ടോര്‍ വാഹന വകുപ്പിനും നല്‍കും .
പെരുമ്പാവൂരിലെ ഓട്ടോ പെര്‍മിറ്റ് വിഷയത്തില്‍ ആക്ഷേപം ഉന്നയിച്ച കേസ് പരിഗണിക്കവെയാണ് കൊച്ചിയിലെ വിഷയത്തിലും ഹൈക്കോടതി ഇടപെട്ടത്. ബസ്സുകളും ഓട്ടോറിക്ഷകളും തോന്നിയതു പോലെ പായുകയാണെന്ന് കോടതി നിരീക്ഷിച്ചു.
കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കും ജില്ലാ മോട്ടോര്‍ വാഹന വകുപ്പിനും ഇതു സംബന്ധിച്ച ഉത്തരവിന്റെ പകര്‍പ്പ് നല്‍കും,
നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാത്ത വാഹന ഡ്രൈവര്‍മാര്‍ക്ക് താക്കീതും പിന്നീട് ശിക്ഷയും നല്‍കും. വാഹന ലൈസന്‍സ് റദ്ദു ചെയ്യുക, പിഴയൊടുക്കുക എന്നിവയാകും ശിക്ഷ.