തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. സിപിഎം പാളയം ഏരിയ കമ്മിറ്റി അംഗം പ്രദീപിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്
തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാകയെ അപമാനിച്ചതിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കേസ്. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസ് റജിസ്റ്റ ര്‍ ചെയ്തത്. സിപിഎം പാളയം ഏരിയ കമ്മിറ്റി അംഗം പ്രദീപിന്റെ പരാതിയിലാണ് പൊലീസ് കേസെ ടുത്തത്.
സ്വാതന്ത്ര്യദിനത്തില്‍ ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസിന് മുന്നില്‍ ദേശീയ പതാക ഉയര്‍ത്തിയ പ്പോഴാണ് അബദ്ധം പിണഞ്ഞത്. ദേശീയ പതാക തല തിരിച്ചുയര്‍ത്തുകയായിരുന്നു. ഉയര്‍ത്തുന്ന തിനിടെ മറ്റ് പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പതാക തിരിച്ചിറക്കി വീണ്ടും ഉയര്‍ത്തി. ഇതി ന് പിന്നാലെ സുരേന്ദ്രനെതിരെ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു.
സംഭവത്തില്‍ മന്ത്രി ശിവന്‍കുട്ടി സുരേന്ദ്രനെ പരിഹസിച്ച് രംഗത്തുവന്നിരുന്നു. ദേശീയ പതാക എങ്ങനെ ഉയര്‍ത്തണം എന്ന് പോലും അറിയാത്ത വര്‍ ദേശീയതയെ കുറിച്ച് സംസാരിക്കുന്നത് വിരോധാഭാസമാണെന്ന് മന്ത്രി പറഞ്ഞു. ദേശീയ പതാക തിരിച്ചു കെട്ടിയാണ് ഒരു നേതാവ് പതാക ഉയര്‍ത്തിയത്. ഒരു ദേശീയ പാര്‍ട്ടിയുടെ സംസ്ഥാന തലവന്‍ ആണ് ഇത് ചെയ്തത് എന്നതാണ് ഏറെ ചിന്തിക്കേണ്ടത്.