കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജിനെ നവമാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടു ത്തിയ യുവതി അറസ്റ്റില്‍. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് അംഗം റെസീന പരീതി ന യാണ് പുത്തന്‍കുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്
കൊച്ചി : കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജിനെ നവമാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തിയ യു വതി അറസ്റ്റില്‍. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് അംഗം റെസീന പരീതിനെയാണ് പുത്തന്‍കുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്.
കുന്നത്തുനാട് പഞ്ചായത്തംഗം നിസാര്‍ ഇബ്രാഹിമിനെതിരെ നടത്തിയ സൈബര്‍ പ്രചാരണത്തിന് അ മ്പലമേട് പൊലീസില്‍ നല്കിയ പരാതിയിലും റെസീനക്കെതിരെ കേസെടുത്തിട്ടുണ്ട്. കിഴക്കമ്പലത്ത് സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തില്‍ ദലിത് യുവാവ് ദീപു കൊല്ലപ്പെട്ട സംഭവത്തിലാണ് വ്യാപകമാ യി പ്രചാരണം നടത്തിയത്. യുവാവ് പിന്നീട് മരിച്ചു. പ്രതിയുടെ ഫോണണടക്കം കസ്റ്റഡിയിലെടുത്ത് വിദഗ്ധ പരിശോധനക്ക് സമര്‍പ്പിച്ചിട്ടുണ്ട്. പ്രതിക്കെതിരെ നേരത്തെയും സമാന പരാതികള്‍ ഉയര്ന്നി ട്ടുണ്ട്. പള്ളിക്കര തണ്ണിശേരിമൂല തണ്ണിശേരി പരീതിന്റെ ഭാര്യയാണ്.
മര്‍ദ്ദനമേറ്റ് ചികിത്സയിലിരിക്കെ മരിച്ച ട്വന്റി 20 പ്രവര്ത്തകന് ദീപുവിന്റെ സംസ്കാരം നാളെ വൈകീട്ട് അഞ്ചരയ്ക്ക് കാക്കനാട് അത്താണി പൊതുശ്മശാനത്തില്‍ സംസ്കരിക്കും. ഉച്ചയ്ക്ക് മൂന്ന് മണിയോടെ ട്വന്റി 20 നഗറില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. പിന്നീട് വിലാപയാത്രയായി വീട്ടി ലേക്ക് കൊണ്ടുപോകും.
കഴിഞ്ഞ തിങ്കളാഴ്ചയാണ് രക്തസ്രാവത്തെ തുടര്‍ന്ന് ദീപുവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ത്. ആന്തരികരക്തസ്രാവമുണ്ടെന്നും കൂടുതല്‍ ചികിത്സ വേണമെ ന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് രാജഗിരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ആന്തരികരക്തസ്രാവമുണ്ടായതിനാല്‍ ദീപുവിന് ശ സ്ത്രക്രിയ നടത്തിയിരുന്നു. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ദീപുവിനെ പിന്നീട് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവന് രക്ഷിക്കാനായില്ല. രോഗി മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്ന് വ്യക്ത മായതോടെ ഇന്ന് രാവിലെ മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് ദീപുവിന്റെ മരണം സ്ഥിരീകരിക്കുകയായിരു ന്നു.
കഴിഞ്ഞ ശനിയാഴ്ച കിഴക്കമ്പലത്ത് കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജ നെതിരെ നടന്ന വിളക്കണ യ്ക്കല്‍ പ്രതിഷേധത്തിനിടെയാണ് സിപിഎം പ്രവര് ത്തകര് ട്വന്റി 20 പ്രവര്‍ത്തകനായ ദീപുവിനെ മര്‍ദ്ദിച്ചത്. ട്വന്റി 20യുടെ സജീവ പ്രവര്‍ത്തകനായ ദീപുവും പ്രതിഷേധം ഏകോപിപ്പിക്കാന്‍ മുന്നില്‍ ഉണ്ടായി രുന്നു. ലൈറ്റണയ്ക്കല്‍ സമരം നടക്കുന്നതിനിടെ വീട്ടിലെത്തിയ നാല് സിപി എം പ്രവര്‍ത്തകര്‍ ദീപുവിനെ മര്ദി ക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് നാല് സിപിഎം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കിഴക്കമ്പലം സ്വദേശികളും സിപിഎം പ്രവര്‍ത്തകരുമായ ബ ഷീര്‍, സൈനുദ്ദീ ന്, അബ്ദു റഹ്മാന്, അബ്ദുല്‍ അസീസ് എന്നിവരാണ് അറസ്റ്റിലായത്.











