ജുബൈൽ: ദമ്മാം വിമാനത്താവളത്തിൽനിന്ന് ജുബൈലിലേക്കുള്ള റോഡ് യാത്രക്കാർക്കായി വീണ്ടും തുറന്നു.അറ്റകുറ്റപ്പണികൾക്കായി രണ്ടു മാസത്തിലേറെയായി അടച്ചിട്ടിരിക്കുകയായിരുന്നു. ജുബൈലിൽ നിന്ന് വി മാനത്താവളത്തിലേക്ക് പോകാനായി ദൈർഘ്യമുള്ള മറ്റു റോഡുകളെയാണ് ആശ്രയിച്ചിരുന്നത്. വളരെയധികം സമയം കൂടുതലെടുത്താണ് യാത്രക്കാർ വിമാനത്താവളത്തിൽ എത്തിയിരുന്നത്. വളരെ നേരത്തെ ഇറങ്ങേണ്ടതിന് പുറമെ അധിക ടാക്സി നിരക്കും നൽകേണ്ടി വന്നിരുന്നു. അതോടൊപ്പം വിമാനത്താവള ത്തിനോടനുബന്ധിച്ച് താത്കാലികമായി പാർക്ക് ചെയ്യുന്നവർക്ക് ഒരു മണിക്കൂർ വരെ പാർക്കിങ് ഫീസ് ഒ ഴിവാക്കിയിട്ടുണ്ട്.
